ഡല്‍ഹി : ഈ വര്‍ഷം നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പറഞ്ഞാല്‍ സന്തോഷമുള്ള കാര്യമാണല്ലേ ? സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് വരുന്നവര്‍ഷം നല്ലതാവുമെന്ന് എച്ച്. ആര് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. റീട്ടെയ്ല്‍, മീഡിയ, പരസ്യവ്യവസായം, കണ്സ്യൂമെബിള് ഡൂറബിള്‍ വ്യവസായങ്ങള്‍ എന്നിവയിലാണ് 9 മുതല്‍ 12 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
തൊഴില്‍ മേഖലകള്‍ ഇതിനനുസരിച്ച് വളരാന്‍ സാധ്യതയില്ലെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ റിക്രൂട്ട്മെന്റുകള്‍ക്ക് കുറവുണ്ടാവാന്‍ സാധ്യത കാണുന്നില്ല. സീനിയര്‍ ലെവലിനെക്കാള്‍ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ ചിരിക്കാവും വലുപ്പം കൂടുതലെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. വരുന്ന സാമ്പത്തിക വര്‍ഷം ശമ്പളവും മറ്റ് അനുകൂല്യങ്ങളും 9 -12 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് ഗ്ലോബല്‍ ഹണ്ട്, അന്തല് ഇന്റര്‍നാഷണല്‍ എന്നിവരെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉയര്‍ന്ന നിപുണത തൊഴിലില്‍ പുലര്‍ത്തുന്നവര്‍ക്ക് 15 വരെ ശമ്പളവര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് ഈ രംഗത്തുളളവര്‍ പറയുന്നത്. ഇത്തരത്തിലൊരു ശമ്പള വര്‍ദ്ധനവ് വരുന്നതോടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുളള തട്ടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വിവിധ കമ്പനികളും ശ്രമിച്ചേക്കാമെന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്. എങ്കിലും വരാന്‍ പോകുന്നത് പ്രതീക്ഷനിര്‍ഭരമായ വര്‍ഷമാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.