എനിക്ക് 67 വയസ്. ശ്വാസകോശസംബന്ധമായ സിഓപിഡി രോഗമുണ്ട്. മരുന്നും ഇന്ഹേലറും ഉപയോഗിക്കുന്നു. എങ്കിലും തണുപ്പുകാലമാകുമ്പോള്‍ കലശലായ ശ്വാസതടസം അനുഭവപ്പെടുന്നു. എനിക്ക് ആയുര്‍വേദ ചികിത്സ ഫലപ്രദമാകുമോ? ശ്വാസതടസത്തിന് ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ മരുന്ന് ഉണ്ടോ?
-------- ശിവരാജന് , തൃപ്പൂണിത്തുറ
ശ്വാസതടസത്തിന് ആശ്വാസം ലഭിക്കാന്‍ ആയുര്‍വേദ മരുന്ന് ഫലപ്രദമാണ്. കത്തില്‍ ദഹന സംബന്ധമായ അസുഖത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഈ അസുഖത്തിന്റെ കൂടെ ദഹനസംബന്ധമായ അസുഖമുണ്ടെങ്കില്‍ അതിനുകൂടി മരുന്ന് കഴിക്കേണ്ടതായിട്ടുണ്ട്.
തണുപ്പുകാലമാകുമ്പോള്‍ കഫദോഷം കൂടുതലാകുന്നു. ഇതാണ് ഈ സമയത്ത് ശ്വാസംമുട്ട് കൂടുതലായി അനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായി തുളസിയില, ഉപ്പ്, മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം ഇവ ചേര്‍ത്ത് വൈകിട്ട് ആവിപിടിക്കുന്നത് ഉത്തമമാണ്.
നയോപായം കഷായം, ഏലകണാദി കഷായം എന്നിവ ശ്വാസാനന്ദം ഗുളിക മേമ്പൊടി ചേര്‍ത്ത് ദിവസം 2 നേരം ആഹാരത്തിന് മുമ്പ് സേവിക്കണം.
അഗസ്ത്യ രസായനം, അലര്‍ജിന്‍ ഗ്രാന്യൂള്‍സ്, കര്‍പ്പൂരാദി ചൂര്‍ണം, തേന്‍ ഇവ ചേര്‍ത്ത് യോജിപ്പിച്ച് അര ടീസ്പൂണ്‍ വീതം ഒരു മണിക്കൂര്‍ ഇടവിട്ട് സേവിക്കുക. ഇത് ശ്വാസതടസത്തിന് ഉത്തമമാണ്.
വൈകിട്ടുള്ള കുളി, പാലുല്‍പ്പന്നങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാര സാധനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മേല്‍പ്പറഞ്ഞ ഔഷധങ്ങളെല്ലാം വൈദ്യനിര്‍ദേശപ്രകാരം മാത്രം ചെയ്യുക.
കല്ലൂര്‍വഞ്ചിവേര്, ഞെരിഞ്ഞില്‍, തഴുതാമ അല്പം (2 ഗ്രാം), മുരിങ്ങാത്തൊലി ഇവ 10 ഗ്രാം വീതം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് അരിച്ചെടുത്ത് അര ഗ്ലാസ് വീതം പലവട്ടം കഴിക്കുക.
വീരതരാദി കഷായം, വരണാദി കഷായം, ബൃഹത്യാദി കഷായം ഇവ ഗോക്ഷൂരാദി ഗുല്ഗുലു മേമ്പൊടി ചേര്‍ത്ത് 2 നേരം ആഹാരത്തിനുശേഷം സേവിക്കുക.
ഒന്നര മാസത്തോളം മരുന്ന് സേവിക്കണം. മത്സ്യ മാംസാദികള്‍ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം. രാത്രിയില്‍ ഉറക്കമിളക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.