Friday, July 06, 2018 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 01.25 PM

ഒരുപാട് പരാജയങ്ങള്‍ക്കൊടുവില്‍ ലഭിച്ച വിജയം: വികാരധീനനായി ജയറാം :വീഡിയോ

uploads/news/2018/04/209285/jayaram.gif

പഞ്ചവര്‍ണ്ണതത്തയുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം. പരാജയചിത്രങ്ങള്‍ ഇടയ്ക്ക് വന്നെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്തപ്പോള്‍ അഭിനന്ദിച്ച എല്ലാ പ്രേക്ഷകര്‍ക്കും നടന്‍ നന്ദി പറഞ്ഞു .ചിത്രം സമയത്ത് തന്നെ തീയേറ്ററുകളിലെത്തിച്ച നിര്‍മ്മാതാവ് മണിയന്‍ പിള്ളയ്ക്കും ഇത്രയും മികച്ച ഒരു കഥാപാത്രത്തെ തനിക്ക് സമ്മാനിച്ച പിഷാരടിയ്ക്കും താന്‍ നന്ദി രേഖപ്പെടുത്തുന്നതായി താരം പറഞ്ഞു. സഹതാരങ്ങളോടും എല്ലാറ്റിലുമുപരി ഒന്നിച്ച് അഭിനയിച്ച പഞ്ചവര്‍ണ്ണ തത്തയോടും മറ്റു മൃഗങ്ങളോടുമുള്ള തന്റെ സ്‌നേഹം എത്ര പറഞ്ഞാലും മതിയാകില്ലെന്ന് താരം വ്യക്തമാക്കി.

അതേസമയം പഞ്ചവര്‍ണ്ണതത്ത മികച്ച അഭിപ്രായം നേടിമുന്നേറുകയാണ്. ജയറാമിന്റെ തിരിച്ചു വരവ് ഗംഭീരമാണെന്നും തീയേറ്ററുകളില്‍ ചിരിപ്പൂരം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. രാഷ്ര്ടീയക്കാരന്റെ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എയായെത്തുന്ന ചിത്രമാണിത്.

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Ads by Google
Monday 16 Apr 2018 01.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW