Wednesday, July 04, 2018 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 12.22 PM

വേറെ ഒരു പ്രശ്‌നവും ഇവര്‍ അറിയില്ല, ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രം ഒരു സംഘടന: ഡബ്ല്യൂസിസിക്കെതിരെ സംവിധായകന്‍

uploads/news/2018/04/209274/ashraf.gif

മലയാളസിനിമയിലെ വനിതാ സംഘടനയായ വുമന്‍ ഇന്‍ കലക്ടീവിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. ഇന്ത്യയില്‍ അതിക്രൂരമായ രണ്ട് പീഡനങ്ങള്‍ നടന്നിട്ടും അത് അറിഞ്ഞില്ലേ എന്നും, ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോയെന്നും ആലപ്പി അഷ്‌റഫ് ചോദിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

'ഉന്നവയിലെയും കഠ്‌വയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? 8 വയസ്സുകാരിയെ 8 ദിവസം കൊണ്ട് ഇഞ്ചിഞ്ചായ്, അതിക്രൂരമായ് നിരവധി പേര്‍ നിരവധി തവണ മാനഭംഗപ്പെടുത്തി. അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്. ലോകംം മുഴുവന്‍ ഈ ക്രൂരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും ണഇഇ എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം...?

ഒരുപക്ഷേ ഐക്യരാഷ്ര്ട സംഘടനാ തലവന്‍, 'ഭയാനകം അതിക്രൂരം' എന്നു അപലപിച്ചത് അവര്‍ക്കു വേണ്ടിയാണന്ന് കരുതിക്കാണും...അല്ലങ്കില്‍ ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അതുമല്ലെങ്കില്‍ ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല...

സഹോദരിമാരെ ഇനിയും നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമുണ്ട്.. അല്ലെങ്കില്‍ wcc എന്ന സംഘടന വെറും വെയ്‌സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അര്‍ത്ഥത്തിലായിപ്പോകില്ലേ.. .?' ആലപ്പി അഷറഫ് പറഞ്ഞു.

Ads by Google
Monday 16 Apr 2018 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW