Monday, April 16, 2018 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 11.57 AM

ദിലീപേട്ടനെ കാണാന്‍ കണ്ടം വഴിയോടി ഉരുണ്ടു വീണ ആരാധകന്‍; ഒടുവില്‍ ദിലീപിന്റെ രക്ഷകനായപ്പോള്‍

uploads/news/2018/04/209272/arun.gif

രാമലീലയുടെ 111-ാം വിജയ ദിനത്തില്‍ വികാരധീനനായി ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ഗോപി.

തിരക്കഥാകൃത്തായ സച്ചിയേട്ടനോടാണ് ആദ്യം നന്ദി പറയേണ്ടത്. സച്ചിയേട്ടന്‍ തിരക്കഥ എഴുതാം എന്നു പറയുന്നിടത്താണ് ഈ സിനിമ ജനിക്കുന്നത്. പുതിയ ഒരാളായ എനിക്ക് വേണ്ടി സച്ചിയേട്ടന് തിരക്കഥ എഴുതേണ്ട ഒരാവശ്യവുമില്ല. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. സച്ചിയേട്ടന്റെ വലിയ മനസ്സ് കൊണ്ടാണ് ഞാന്‍ സംവിധായകനാകുന്നത്.'

'ഞാനൊരു ഭയങ്കര ദിലീപ് ഫാന്‍ ആണ്. പണ്ട് മുതലേ ദിലീപ് എന്ന് വെച്ചാല്‍ പ്രാന്തായിരുന്നു എന്നാണ് അമ്മ പോലും എന്നെ പറ്റി പറയാറുള്ളത് . രാമലീലയുടെ സമയത്ത് എന്റെ ഈ ആരാധനയെപ്പറ്റി അമ്മ തന്നെ പോയി ദിലീപിന്റെ എടുത്ത് പറഞ്ഞിട്ടുണ്ട്. റണ്‍വെയില്‍ ആണ് ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അദ്ദേഹത്തിന്റെ ആരാധകര്‍ തുടക്കം കുറിക്കുന്നതെങ്കില്‍, എന്നാല്‍ സല്ലാപം മുതലേ ദിലീപ് ഫാന്‍ ആയി മാറിയ ആളാണ് ഞാന്‍.അന്ന് മുതലേ എനിക്ക് ദിലീപിനോട് കടുത്ത ആരാധനയാണ്.'

'ദിലീപേട്ടന്റെ പെങ്ങളെ എന്റെ വീടിന്റെ അടുത്താണ് കല്യാണം കഴിച്ചു കൊണ്ടുവന്നത്. അന്ന് വീടിന്റെ അടുത്ത് ദിലീപ് വന്നത് എന്നറിഞ്ഞു കണ്ടം വഴി ഓടുകയും, കണ്ടത്തില്‍ തന്നെ വീഴുകയും ചെയ്തു. എസ്എസ്എല്‍സി പരീക്ഷയുെട മോഡല്‍ എക്‌സാം സമയത്ത് പരീക്ഷ എഴുതാതെ ദിലീപേട്ടന്റെ സിനിമയ്ക്ക് പോയി. തിരിച്ചുവന്ന എന്നെ അധ്യാപകന്‍ പൊതിരെ തല്ലിയിട്ടുണ്ട്.

ദിലീപേട്ടന്‍ തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇതിന്റെ തുടക്കത്തില്‍ തിരക്കഥ എഴുതിയ ശേഷം സച്ചിയേട്ടന്‍ എന്നോട് പറഞ്ഞു, 'എടാ ഇത് ദിലീപ് ഭായി ചെയ്യുമോ എന്നറിയില്ല. ഇത് നടക്കാന്‍ ചാന്‍സ് കുറവാണ്'. ഈ സിനിമ നടന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സംഭവിക്കില്ല, ദിലീപേട്ടനും സച്ചിയേട്ടനുമൊക്കെ തിരക്കുള്ളവരാണ്. നഷ്ടം എനിക്ക് മാത്രമാണ്. ഈ വാക്ക് കേട്ടപ്പോള്‍ ഞാന്‍ ദിലീപേട്ടനെ കാണാന്‍ തീരുമാനിച്ചു. കയ്യില്‍ കാശൊന്നുമില്ല, ആരോടൊക്കെയോ കടം മേടിച്ച് ഞാനും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയുടെ സംവിധായകന്‍ ടിനു പാപ്പച്ചനും കൂടി അദ്ദേഹത്തെ കാണാന്‍ പളനിയ്ക്ക് പോയി. അന്ന് അവിടെ മര്യാദരാമന്റെ ഷൂട്ട് നടക്കുകയാണ്. ദിലീപേട്ടനെ നേരില്‍ കണ്ടു, 'ദിലീപേട്ടാ, ഈ സിനിമ നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നുചോദിച്ചു.' 'ആരാടാ ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞത്, ഈ സിനിമ ചെയ്യും'..ദിലീപേട്ടന്‍ പറഞ്ഞു. അങ്ങനെ ഒരുപാട് പേരുടെ പിന്തുണകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്'.അരുണ്‍ ഗോപി പറഞ്ഞു.

Ads by Google
Monday 16 Apr 2018 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW