Friday, July 20, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Monday 16 Apr 2018 10.58 AM

ഡോക്ടര്‍മാരുടെ സമരം കര്‍ശനമായി നേരിടും; ജനവിരുദ്ധമാക്കി അവരെ ഒറ്റപ്പെടുത്തും

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ 42 ദിവസത്തെ പണിമുടക്ക് പരാജയപ്പെടുത്തിയ അതേ രീതിയില്‍ തന്നെ ഇതിനെയും നേരിടും.
doctors strike
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ജനങ്ങളെക്കൊണ്ട് നേരിടാന്‍ സര്‍ക്കാര്‍ നീക്കം. ഒരു കാരണവശാലും ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ഈ സമരം ജനവിരുദ്ധമാണെന്ന് വരുത്തി അവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനാണ് ശ്രമം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ 42 ദിവസത്തെ പണിമുടക്ക് പരാജയപ്പെടുത്തിയ അതേ രീതിയില്‍ തന്നെ ഇതിനെയും നേരിടും.

സ്വാര്‍ത്ഥതാല്‍പര്യമാണ് സമരത്തിന് പിന്നിലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. കഴിയുന്നത്ര ജീവനക്കാരെ നിയമിച്ചശേഷമാണ് ഒ.പി സമയം വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ പരിഷ്‌ക്കാരമായിരുന്നു അത്. അതിനെ അട്ടിമറിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്ന പ്രചരണം സര്‍ക്കാര്‍ ശക്തമാക്കും. സ്വകാര്യപ്രാക്ടീസിന് തടസമുണ്ടാകുമെന്നതുകൊണ്ടാണ് ഡോക്ടര്‍മാര്‍ അനാവശ്യസമരത്തിന് മുതിരുന്നതെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. സാധാരണക്കാരന്റെ നികുതിപണം കൊണ്ട് പഠിച്ചശേഷം ജനങ്ങളെ പീഢിപ്പിക്കുന്ന ഡോക്ടര്‍മാരുടെ ഈ രീതിയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്ന പ്രശ്‌നമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സേവനം ചെയ്തില്ലെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുള്ള മനസാന്നിദ്ധ്യം ഡോക്ടര്‍മാര്‍ കാണിക്കണമായിരുന്നു. അര്‍ദ്ധരാത്രി സമരം പ്രഖ്യാപിച്ച് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടുകയെന്ന വിലപേശല്‍ തന്ത്രം മുഖവിലയ്ക്ക് എടുക്കില്ല. കഴിഞ്ഞ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധിച്ചപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നും അവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരുന്നില്ല. അന്നത്തേതിനെക്കാള്‍ കൂടുതല്‍ മോശമായ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ ജനവികാരം ശക്തമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

മാധ്യമങ്ങളും സമരത്തിന് അനുകൂലമല്ല. പൊതുസമൂഹവും മാധ്യമങ്ങളും എതിരായ സമരത്തിന് ഒരിക്കലും വിജയമുണ്ടാകില്ല. അതുകൊണ്ട് ഇത്തരത്തില്‍ പ്രചരണം ശക്തമാക്കി സമരത്തെ ജനവിരുദ്ധമാക്കി ഡോക്ടര്‍മാരെ സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തും. അതോടൊപ്പം സാധാരണജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി പകരം സംവിധാനവും ഒരുക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW