Monday, April 16, 2018 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 10.39 AM

സൈന്യം തുടരുമെന്ന് ഫ്രാന്‍സ്: സിറിയയില്‍ നിന്ന് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ്

Trump,  U.S. force, Syria

ബെയ്‌റൂട്ട്: സിറിയന്‍ പ്രശ്‌നം രാജ്യാന്തരതലത്തില്‍ വിവാദവിഷയമായിരിക്കെ സിറിയയ്‌ക്കെതിരായ യുഎസ് നിലപാടില്‍ മാറ്റമില്ലെന്ന് വൈറ്റ്ഹൗസ്. എത്രയും പെട്ടെന്ന് തന്നെ സൈന്യം തിരിച്ചെത്തണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിലപാടെന്ന് മാധ്യമസെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

അതേസമയം ആഭ്യന്തര പ്രശ്‌നം രൂക്ഷമായിരിക്കെ സൈന്യം സിറിയയില്‍ തന്നെ തുടരണമെന്നാണ് സഖ്യരാഷ്ട്രമായ ഫ്രാന്‍സിന്റെ നിലപാട്. അതിനാല്‍ സിറിയയില്‍ തുടരുന്നതിന്റെ ആവശ്യകത യുഎസിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. വ്യോമാക്രമണം രാസായുധത്തിലേക്കു മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ പൂര്‍ണമായും ഇല്ലാതാക്കുകയും അവരുടെ തിരിച്ചുവരവ് തടയുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ആവര്‍ത്തിക്കുന്നു. കൂടാതെ പ്രാദേശിക സഖ്യകക്ഷികള്‍ കൂടുതല്‍ സൈനിക സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ ഉത്തരവാദിത്തമേല്‍ക്കണമെന്നും യുഎസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഡോണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. പിന്നാലെ സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ വ്യോമാക്രമണത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW