Thursday, October 18, 2018 Last Updated 18 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 09.13 AM

സ്‌ട്രോം R3; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാര്‍

Strom R3 Electric Car Unveiled in India

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോം മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനി രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാര്‍ സ്‌ട്രോം R3 യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. മുചക്ര ടൂ ഡോര്‍ ഇലക്​ട്രിക്​ കാറാണ്​ സ്​ട്രോം ആര്‍ 3.

മസ്​കുലാര്‍ ഫ്രണ്ട്​ ബംബര്‍, എല്‍.ഇ.ഡി ലൈറ്റ്​, സണ്‍റൂഫോടുകൂടിയ മേല്‍ക്കൂര, 7 ഇഞ്ച്​ ടച്ച്‌​ സ്​ക്രീന്‍ ഇന്‍ഫോടെയിന്‍മന്റെ​ സിസ്​റ്റം, റിമോട്ട്​ കീ ലെസ്​ എന്‍ട്രി എന്നിവയെല്ലാമാണ്​ കാറി​​​ന്റെ പ്രധാന പ്രത്യേകതകള്‍. മൂന്ന്​ പേര്‍ക്ക്​ സുഖമായി യാ​ത്ര ചെയ്യാവുന്ന വിധത്തിലാണ്​ വാഹനത്തി​​​ന്റെ ഇന്‍റീരിയര്‍. മറ്റ്​ കാറുകളില്‍ നിന്ന്​ വ്യത്യസ്​തമാണ്​ കാറി​​​ന്റെ പിന്‍വശം. 17 ഇഞ്ചി​​​ന്റെ വലിയ ചക്രമാണ്​ പിന്നില്‍ നല്‍കിയിരിക്കുന്നത്​. ഹൈ സ്‌ട്രെങ്ത്ത് സ്‌പേസ്-ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.

മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ട്രാഫിക്കിന് അനുയോജ്യമായാണ് സ്‌ട്രോം ആര്‍ 3-യുടെ ഡിസൈനും നിര്‍മാണവും. 48 എന്‍എം ടോര്‍ക്കേകുന്ന 13kW മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുക. ഇന്റഗ്രേറ്റഡ് സിംഗില്‍ സ്പീഡ് പ്ലാനറ്ററി ഗിയര്‍ബോക്‌സാണിതിന്. പ്യുവര്‍, കറണ്ട് മോഡല്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ പിന്നിടും.

ഉയര്‍ന്ന വകഭേദമായ ആര്‍ 3 ബോള്‍ട്ട് ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം പിന്നിടും. 2907 എംഎം നീളവും 1450 എംഎം വീതിയും 1572 എംഎം ഉയരവും 2012 എംഎം വീല്‍ബേസുമാണ് സ്‌ട്രോം ആര്‍ 3-ക്കുള്ളത്. ആകെ 450 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. മൂന്ന്​ ലക്ഷം രൂപയാണ്​ ബേസ്​ മോഡലിന്റെ വിലയെന്നാണ് സൂചന.

Ads by Google
Monday 16 Apr 2018 09.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW