Tuesday, July 17, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 06.51 PM

മമ്മൂട്ടിയുടെ മകനായി സൂര്യ എത്തും: തെന്നിന്ത്യന്‍ സിനിമ പ്രേമികളെ ആവേശത്തിലാക്കി സംവിധായകന്റെ വെളിപ്പെടുത്തല്‍

uploads/news/2018/04/209214/mammootty.jpg

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന 'യാത്ര' എന്ന തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകളാണ് ആരാധകരെ വീണ്ടും ആവേശത്തിലാക്കിയിരിക്കുന്നത്.

വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ ആദ്യ പരിഗണന സൂര്യയ്ക്കാണെന്ന് സംവിധായകന്‍ പറഞ്ഞു. സൂര്യയെയല്ലാതെ മറ്റാരെയും കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. സൂര്യ സമ്മതിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. തെലുങ്കിലും വളരേയെറെ ആരാധകരുള്ള താരമാണ് സൂര്യ.

മകളുടെ വേഷത്തില്‍ കീര്‍ത്തി സുരേഷിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2004ല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ നീണ്ട പദയാത്രയാണ് 'യാത്ര'. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ പ്രഖ്യാപനം സിനിമ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

Ads by Google
Sunday 15 Apr 2018 06.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW