Sunday, April 15, 2018 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 06.37 PM

പ്രിയദര്‍ശന്റെ ഉപദേശത്തില്‍ വീണു: മോഹന്‍ലാലിനു വേണ്ടി മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചു?

uploads/news/2018/04/209212/santhosh.jpg

മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ കഴിഞ്ഞിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയതില്‍ ഒരു പ്രധാന കാരണം ഇതിഹാസ പുരുഷനായ കുഞ്ഞാലി മരയ്ക്കാറായിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞതിനൊപ്പമാണ് മോഹന്‍ലാലിനെ നായകനാക്കി ഇതേ ചിത്രം ഒരുക്കുന്നതായി പ്രിയദര്‍ശനും പ്രഖ്യാപിച്ചത്. എട്ടു മാസം മാത്രമേ താന്‍ ആ ചിത്രത്തിനു വേണ്ടി കാത്തു നില്‍ക്കൂ എന്നും ഇല്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്നും പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചു. ഇതാണ് വിവാദമായത്.

ഇപ്പോള്‍ സന്തോഷ് ശിവന്റെ ട്വീറ്റാണ് പുതിയ സംശയങ്ങളുയര്‍ത്തിയിരിക്കുന്നത്. തന്റെ അടുത്ത സംവിധാന സംരംഭം 'സിന്‍' എന്ന ദ്വിഭാഷ ചിത്രമാണെന്ന് സന്തോഷ് പറഞ്ഞു. പ്രിയദര്‍ശന്റെ ട്വിറ്റുമായി ചേര്‍ന്നു നോക്കിയാല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചു എന്നാണ് സൂചന. ഒരേ തീമിലുള്ള രണ്ടു ചിത്രങ്ങള്‍ ഒരേ ഭഷയിലിറക്കിയാല്‍ അത് അനാരോഗ്യകരമായ മത്സരത്തിനെ വഴിവെയ്ക്കൂ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

രക്തസാക്ഷി ഭഗത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച 2002ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്റെ 23 മാര്‍ച്ച് 1931 ഉം വന്‍ പരാജയമായിരുന്നു. എന്നു മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെ പോലും ബാധിച്ചുവെന്നുമാണ് ഇതിനുദാഹരണമായി പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടിയത്. നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപെടുത്തുന്നത്. അതില്‍ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

Ads by Google
Sunday 15 Apr 2018 06.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW