Monday, November 19, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 03.51 PM

മാത്യൂ മണവാളനു പകരം എത്തിയ വികാരിയെ കുര്‍ബനെ ചൊല്ലാന്‍ അനുവദിക്കാതെ തടഞ്ഞു വച്ചു, സ്വര്‍ണം വിറ്റതില്‍ പള്ളിക്കു നഷ്ടമായ തുക തിരിച്ചടയ്ക്കാതെ ഒത്തു തീര്‍പ്പിനു ഇല്ലെന്നു വിശ്വസികള്‍

uploads/news/2018/04/209198/1.gif

കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. ഫാ:മാത്യൂ മണവാളനു പകരം താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരി ഫാ: ജോസഫ് തെക്കിനിയത്തിനെയാണു വിശ്വാസികള്‍ തടഞ്ഞു വച്ചത്. കാണിക്കയായി സ്വര്‍ണം വിറ്റതില്‍ പള്ളിക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന കടുത്ത നിലപാടിലാണു വിശ്വാസികള്‍. വിശ്വാസികള്‍ ആവശ്യപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്. കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചു കിട്ടണം. പള്ളിയിലെ സ്വര്‍ണവും പണവും തട്ടി എടുത്തവര്‍ക്ക് ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം.

ഈ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ കൊരട്ടിപള്ളിയില്‍ യാഥോരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും തയാറല്ല എന്നാണു വിശ്വാസികളുടെ നിലപാട്. വികാരി മാത്യു മണവാളനു പകരം എളംകുളം പള്ളിയിലെ വികാരിയെ കൊരട്ടിയിലേയ്ക്കു നിയോഗിക്കുകയായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യമായി രംഗത്തു വന്ന വൈദികനാണു മാത്യൂ മണവാളന്‍. മാധ്യമങ്ങളുമായി കൊരട്ടിപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യരുത് എന്നു രൂപത നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാളിനെതിരെ വൈദികര്‍ക്കു മാധ്യമങ്ങളോടു പറയാമെങ്കില്‍ കൊരട്ടി പള്ളിയിലെ പ്രശ്‌നങ്ങളും പറയാമെന്ന നിലപാടിലാണു വിശ്വാസികള്‍. ഇതോടെ മാത്യൂ മണവാളനെ മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാം എന്ന രൂപതയുടെ പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്.

Ads by Google
Sunday 15 Apr 2018 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW