Saturday, September 15, 2018 Last Updated 45 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.18 PM

കത്വാ സംഭവത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരത: 19കാരിയെ 10 ദിവസം തടവിലാക്കി പീഡിപ്പിച്ചു

uploads/news/2018/04/209184/rape.gif

ന്യൂഡല്‍ഹി: കത്വാ, ഉന്നാവോ സംഭവങ്ങളുടെ ഭീതി വിട്ടൊഴിയും മുമ്പ് രാജ്യ തലസ്ഥാനത്ത് വീണ്ടും സമാന സംഭവം. ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുല്‍ദീപ് എന്ന യുവാവിനെതിരേ പോലീസ് കേസെടുത്തു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ഏപ്രില്‍ ഒമ്പതിനാണ് തടവില്‍ പാര്‍പ്പിച്ചയിടത്ത് നിന്ന് യുവതി രക്ഷപ്പെട്ടത്. അന്ന് തന്നെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

യുവാവിനെക്കുച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് കുല്‍ദീപിന്റെ കുടുംബത്തിലുള്ളവരെ ചോദ്യം ചെയ്തു. എന്നാല്‍ 10 ദിവസം മകളെ കാണാതിരുന്നിട്ടും എന്തുകൊണ്ടാണ് യുവതിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും കുല്‍ദീപിന്റെ രക്ഷിതാക്കള്‍ ചോദിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയും കുല്‍ദീപും തമ്മില്‍ ഒരു വര്‍ഷത്തിലധികം പരിചയമുണ്ട്. ഇവര്‍ രണ്ടുപേരും ഒരേ മേഖലയിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും പോലീസ് അറിയിച്ചു.

മാര്‍ച്ച്30നാണ് യുവതി കുല്‍ദീപിനൊപ്പം പോയത്. എന്നാല്‍, അയാള്‍ യുവതിയെ മുറിയില്‍ അടച്ചിടുകയും ബലമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം.എന്‍ തിവാരി അറിയിച്ചു.

എന്നാല്‍ പത്ത് ദിവസം യുവതിയെ കാണാതായിട്ടും യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 15 Apr 2018 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW