Wednesday, September 26, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 08.59 AM

കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണമെഡല്‍ ജേതാവ് പൂനം യാദവിനു നേരെ അക്രമം: തടയാന്‍ ശ്രമിച്ച അച്ഛനും ബന്ധുക്കള്‍ക്കും മര്‍ദ്ദനമേറ്റു

Commonwealth Gold Medallist, Poonam Yadav, Attacked

വാരാണസി: കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണമെഡല്‍ ജേതാവ് പൂനം യാദവിനു നേരെ അക്രമം. സ്വര്‍ണ്ണമെഡല്‍ ജേതാവും ഭാരോദ്വഹന താരവുമായ പൂനം യാദവിനു നേരെയാണ് കട്ടകളും കല്ലുകളും ഉപയോഗിച്ച് അഞ്ജാതര്‍ ആക്രമിച്ചത്. ശനിയാഴ്ച ബന്ധുവിന്റെ വീടു സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വാരാണസിയിലായിരുന്നു സംഭവം.

പൂനം യാദവിനു നേരെയുണ്ടായ അക്രമശ്രമം ചെറുത്ത അച്ഛനും കൂടെയുണ്ടായിരുന്ന ബന്ധുവിനും മര്‍ദ്ദനമേറ്റു. പോലീസ് സംഘം താരത്തിന്റെ സുരക്ഷയ്ക്കായി കൂടെയുണ്ടായിരുന്ന സമയത്താണ് കട്ടകളും കല്ലും ഉപയോഗിച്ച് എറിഞ്ഞത്. ഉടന്‍ തന്നെ പോലീസ് സംഘം എത്തി താരത്തിന് സുരക്ഷയൊരുക്കി.

സംഭവം അറിഞ്ഞതിനു പിന്നാലെ കൂടുതല്‍ പോലീസുകാരെ സംഭവസ്ഥലത്തേക്ക് അയച്ചതായി റൂറല്‍ എസ്പി അമിത് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഉണ്ടായ ഒരു ഭൂമി തര്‍ക്കത്തിന്റെ പേരിലാണു യാദവിനു നേരെ അക്രമം നടന്നതെന്നു പോലീസ് വ്യക്തമാക്കി. പൂനം യാദവിന്റെ ബന്ധുവും തൊട്ടടുത്തുള്ള ഗ്രാമത്തലവനുമാനുണ്ടായ ഭൂമി തര്‍ക്കത്തില്‍ പൂനം യാദവ് ഇടപെടുകയും തുടര്‍ന്ന് പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഭാരോദ്വഹനത്തില്‍ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ഗോള്‍ഡ്‌കോസ്റ്റില്‍ പുനം യാദവ് സ്വര്‍ണ്ണം ഉയര്‍ത്തിയിരുന്നു.

Ads by Google
Sunday 15 Apr 2018 08.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW