Sunday, April 15, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 07.47 AM

13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി രാത്രി മുഴുവന്‍ കാട്ടിലിട്ട് പീഡിപ്പിച്ചു: യുവാക്കള്‍ പിടിയില്‍

uploads/news/2018/04/209160/rape.gif

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ എട്ടാം €ാസുകാരിയായ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നുപേര്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി അടുത്ത ഗ്രാമത്തിലേയ്ക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മാര്‍ച്ച് 31നായിരുന്നു സംഭവം.

സമീപത്തുള്ള കാട്ടിലേയ്ക്ക് കൊണ്ടു പോയി ഒരുരാത്രി മുഴുവന്‍ പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ഗ്രാമത്തില്‍ ഉപേക്ഷിക്കുന്നതിന് മുന്‍പും പീഡിപ്പിച്ചു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി 13 ദിവസം ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ തുറന്നു പറയുകയായിരുന്നു. യുവാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Ads by Google
Sunday 15 Apr 2018 07.47 AM
YOU MAY BE INTERESTED
TRENDING NOW