Sunday, April 15, 2018 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.23 AM

ശബരിമലയില്‍ ഇന്ന്‌ വിഷുക്കണി

uploads/news/2018/04/209150/re4.jpg

ശബരിമല: മേടപ്പുലരിയില്‍ ശബരിമലദര്‍ശനത്തിന്‌ വന്‍ഭക്‌തജനത്തിരക്ക്‌. ഇന്നലെ ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വിഷുപ്പുലരിയില്‍ കണിദര്‍ശനത്തിനായി സന്നിധാനത്ത്‌ തമ്പടിച്ചിരിക്കുകയാണ്‌. ഇരുമുടിക്കെട്ടുമായി ആയിരക്കണക്കിന്‌ ഭക്‌തരാണ്‌ ഇന്നലെ മലകയറി എത്തിയത്‌.
ഇന്ന്‌ പുലര്‍ച്ചെ നാലിന്‌ നട തുറക്കും. നാലു മുതല്‍ ഏഴുവരെയാണ്‌ ഭക്‌തര്‍ക്ക്‌ കണി ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുക. ഈ സമയം തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയും ഭക്‌തര്‍ക്ക്‌ വിഷുക്കൈനീട്ടം നല്‌കും.
ഇന്നലെ രാത്രി അത്താഴ പൂജ കഴിഞ്ഞ്‌ ഓട്ടുരുളിയില്‍ കണി ഒരുക്കിവച്ച ശേഷം നട അടച്ചു. ഫലവര്‍ഗങ്ങള്‍, അരി, നെല്ല്‌, കണിക്കൊന്നപ്പൂവ്‌, വാല്‍ക്കണ്ണാടി, സ്വര്‍ണം എന്നിവയാണ്‌ കണിദ്രവ്യങ്ങള്‍. നട തുറന്നു നാളീകേര മുറിയിലെ തിരി തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരര്‌ തെളിച്ച്‌ ആദ്യം അയ്യപ്പസ്വാമിയെ കണി കാണിക്കും. തുടര്‍ന്ന്‌ ഭക്‌തര്‍ക്ക്‌ കണികാണാനുള്ള അവസരം ഒരുക്കും.

Ads by Google
Sunday 15 Apr 2018 01.23 AM
YOU MAY BE INTERESTED
TRENDING NOW