Monday, July 23, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.00 AM

നിയമം ലഘൂകരിക്കല്‍: എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്‌ഥ

uploads/news/2018/04/209098/d5.jpg

ന്യൂഡല്‍ഹി : എസ്‌.സി, എസ്‌.ടി അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്‌ഥകള്‍ ലഘൂകരിച്ച്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കി.
നിയമം ഭേദഗതിചെയ്‌തു സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിച്ചുവെന്നാണ്‌ കേരളം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്‌. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ കാരണമായേക്കാവുന്ന ഉത്തരവ്‌ പുനഃപരിശോധിക്കണമെന്ന്‌ സ്‌റ്റാന്‍ഡിങ്‌ കൗണ്‍സല്‍ ജി. പ്രകാശ്‌ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളം ആവശ്യപ്പെടുന്നു.
മധ്യപ്രദേശ്‌ ബഹുജന്‍ സംഘര്‍ഷ്‌ ദള്‍, മധ്യപ്രദേശ്‌ എസ്‌ടി എംപ്ലോയീസ്‌ യൂണിയന്‍, നാഷണല്‍ എസ്‌സി, എസ്‌ടി യൂത്ത്‌ അസോസിയേഷന്‍ എന്നീ സംഘടനകളും ഇന്നലെ സുപ്രീം കോടതിയില്‍ പുന: പരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്‌.
പ്രാഥമിക അന്വേഷണത്തിന്റെ പേരില്‍ പ്രതികളുടെ അറസ്‌റ്റ്‌ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കേരളം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി ദുരപയോഗം ചെയ്യപ്പെടാനും നീതി ലഭിക്കുന്നത്‌ വൈകാനും കാരണമാവുമെന്നു ദളിതുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട്‌ പലപ്പോഴായുള്ള വിവിധ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി കേരളം ഹര്‍ജിയില്‍ പറയുന്നു.
ഈ വിഭാഗക്കാര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവില്‍ നിയമം ഉണ്ടെങ്കിലും അതിക്രമങ്ങള്‍ വര്‍ധിച്ച്‌ വരികയാണെന്ന്‌ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യുറോയുടെ കണക്കുകള്‍ പരാമര്‍ശിച്ച്‌ ഹര്‍ജിയില്‍ വ്യക്‌തമാക്കുന്നുണ്ട്‌.

Ads by Google
Sunday 15 Apr 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW