Monday, July 23, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.56 AM

രൂക്ഷ വിമര്‍ശനവുമായി ഇറാന്‍; വിയോജിപ്പോടെ ബ്രിട്ടനിലെ പ്രതിപക്ഷം

ടെഹ്‌റാന്‍/ലണ്ടന്‍: അമേരിക്കയും സഖ്യകക്ഷികളും സിറിയയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ ഇറാന്‍.
ആക്രമണത്തിലൂടെ അമേരിക്ക നേട്ടമെന്നും കൊയ്യില്ലെന്ന്‌ ഇറാന്റെ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമെനെയ്‌ വ്യക്‌തമാക്കി. സിറിയയെ ആക്രമിച്ചത്‌ കുറ്റവാളികളാണ്‌. ഡോണള്‍ഡ്‌ ട്രംപ്‌, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേയ്‌, ഫ്രാന്‍സ്‌ പ്രസിഡന്റ്‌ ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവര്‍ കുറ്റവാളികളാണ്‌. - ഇറാനിയന്‍ ടിവിയിലൂടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ്‌ വ്യോമാക്രമണത്തിലൂടെ യു.എസ്‌. നടത്തിയതെന്നും റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചു.
സിറിയന്‍ ആക്രമണത്തെ ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ്‌ ജെറമി കോര്‍ബിന്‍ അപലപിച്ചു. "ബോംബുകള്‍ ജീവന്‍ രക്ഷിക്കുകയില്ല, ഒരിക്കല്‍ സമാധാനം കൊണ്ടുവരികയുമില്ല"- അദ്ദേഹം പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു.
റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്‌ബുള്ള വിഭാഗവും ഒരുപക്ഷത്തു നില്‍ക്കുമ്പോള്‍ യുഎസ്‌, ഫ്രാന്‍സ്‌, ബ്രിട്ടന്‍, തുര്‍ക്കി, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണു മറുപക്ഷത്ത്‌. ഈ രാജ്യങ്ങളെല്ലാം സിറിയന്‍ ആക്രമണത്തില്‍ പരസ്യമായി തങ്ങളുടെ നിലപാട്‌ വ്യക്‌തമാക്കിയതുമാണ്‌. യൂറോപ്യന്‍ യൂണിയനും സിറിയ വിരുദ്ധപക്ഷത്താണ്‌.
ആക്രമണത്തെക്കുറിച്ചു റഷ്യക്കു സൂചന നല്‍കിയിരുന്നതായി ഫ്രാന്‍സ്‌ അറിയിച്ചിട്ടുണ്ട്‌. എസ്‌300 മിസൈല്‍ പ്രതിരോധ സംവിധാനം സഖ്യകക്ഷികള്‍ക്കു നല്‍കുമെന്ന റഷ്യന്‍ നിലപാട്‌ പാശ്‌ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. ആക്രമണത്തെ ചൈനയും അപലപിച്ചു.
മുന്‍ ചാരനുനേരെ റഷ്യ വിഷപ്രയോഗം നടത്തിയെന്നാരോപിച്ചു ബ്രിട്ടനും അമേരിക്കയും രംഗത്തെത്തിയതിന്റെ പേരില്‍ വഷളായ ബന്ധമാണു സിറിയയില്‍ തട്ടി കൂടുതല്‍ സങ്കീര്‍ണമായത്‌.

Ads by Google
Sunday 15 Apr 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW