Sunday, April 15, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.51 AM

നവ്യയുടെ വിഷുപായസങ്ങള്‍

uploads/news/2018/04/209081/sun6.jpg

വിഷു എന്ന്‌ പറയുമ്പോള്‍ എനിക്കും അനിയനും സദ്യയെക്കാള്‍ പ്രിയം അമ്മ ഉണ്ടാക്കുന്ന പായസത്തോടായിരുന്നു. മുംബൈയിലെ വീട്ടില്‍ സന്തോഷേട്ടന്റെയും മോന്റെയും മനസ്സ്‌ നിറയ്‌ക്കുന്നതും അമ്മ പഠിപ്പിച്ചുതന്ന അടപ്രഥമന്റെയും പാല്‍പ്പായസത്തിന്റെയും രഹസ്യരുചിക്കൂട്ടുകൊണ്ടാണ്‌. അത്‌ എങ്ങനെയാണെന്നല്ലേ...

അടപ്രഥമന്‍
ചേരുവകള്‍
അട - ഒരു പാക്കറ്റ്‌
പഞ്ചസാര - 1 കപ്പ്‌
ശര്‍ക്കര - 1/2 കിലോ
തേങ്ങ - 2 എണ്ണം
കശുവണ്ടിപ്പരിപ്പ്‌ - 1/4 കപ്പ്‌
ഉണക്കമുന്തിരി - 1/4 കപ്പ്‌
ഏലയ്‌ക്ക - 6 എണ്ണം
നെയ്യ്‌- ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാലിലാണ്‌ അടപ്രഥമന്‍ ഉണ്ടാക്കേണ്ടത്‌. ചിരകിയെടുത്ത തേങ്ങയില്‍ നിന്നും കാല്‍കപ്പ്‌ ഒന്നാം പാല്‍, ഒന്നരകപ്പ്‌ രണ്ടാം പാല്‍, രണ്ട്‌ കപ്പ്‌ മൂന്നാം പാല്‍ എന്നിവ തയ്യാറാക്കുക. അടപ്രഥമന്‍ തയ്യാറാക്കുന്നതിനുള്ള പാത്രം അടുപ്പത്തു വെച്ച്‌ ചൂടായതിനു ശേഷം അതില്‍ കാല്‍ കപ്പ്‌ നെയ്യ്‌ ഒഴിച്ച്‌ അട വറുക്കണം. തുടര്‍ന്ന്‌ മൂന്നാം പാല്‍, പഞ്ചസാര, ശര്‍ക്കര ലായനിയാക്കിയത്‌ എന്നിവ ചേര്‍ത്ത്‌ ഇളക്കുക. തുടര്‍ന്ന്‌, യഥാക്രമം രണ്ടാം പാലും ഒന്നാം പാലും ചേര്‍ത്ത്‌ നന്നായി ഇളക്കുക. പാകമായി വരുമ്പോള്‍ ഏലയ്‌ക്കാപൊടി, വറുത്തു വെച്ച കശുവണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കിയെടുക്കുക.

പാല്‍പായസം
ചേരുവകള്‍
ഉണക്കലരി - 1/4 കപ്പ്‌
പാല്‍ - 1 1/2 ലിറ്റര്‍
പഞ്ചസാര - 3/4 കിലോ

അലങ്കരിക്കുന്നതിന്‌
ഉണക്കമുന്തിരി - 1/4 കപ്പ്‌
കശുവണ്ടി - 1/4 കപ്പ്‌
ഏലയ്‌ക്ക - 4 എണ്ണം.
നെയ്യ്‌ - വറുക്കുന്നതിന്‌

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ച്‌ ഒരു പ്രഷര്‍കുക്കറിലേക്ക്‌ ഇടുക. ആദ്യത്തെ വിസില്‍ ശബ്‌ദം കേള്‍ക്കുന്നതുവരെ നല്ല തീയില്‍ വേവിക്കുക.അതിനുശേഷം തീ കുറച്ച്‌ അരമണിക്കൂര്‍ വേവിക്കുക. അലങ്കരിക്കുക.

ഇത്‌ നിങ്ങള്‍ക്ക്‌ അടുപ്പില്‍ നിന്ന്‌ എടുത്ത്‌ ഉടനെയോ, തണുപ്പിച്ചോ വിളമ്പാവുന്നതാണ്‌.

Ads by Google
Sunday 15 Apr 2018 12.51 AM
YOU MAY BE INTERESTED
TRENDING NOW