Wednesday, September 26, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.51 AM

തിരക്കിനിടയില്‍ കുടുംബം മിസ്‌ ചെയ്യുന്നു

uploads/news/2018/04/209080/sun5.jpg

നായക- വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം പിടിച്ച നടനാണ്‌ ബിജു മേനോന്‍. എന്നാല്‍ പ്രേക്ഷകമനസ്സിനെ കീഴടക്കാന്‍ താരം ഇപ്പോള്‍ തൊടുത്തുവിടുന്ന വജ്രായുധം നര്‍മമാണ്‌. മലയാള സിനിമയില്‍ പുതുമ തേടുന്ന ബിജുമേനോന്റെ വിശേഷങ്ങളിലൂടെ..

ഏറ്റവും പുതിയ സിനിമ ഒരായിരം കിനാക്കളെക്കുറിച്ച്‌?
ലണ്ടനിലെ ഒരു ഹോട്ടല്‍ ജീവനക്കാരനായ ശ്രീറാം എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ലണ്ടനിലെ ജോലി നിര്‍ത്തി നാട്ടില്‍ ഒരു റെസേ്‌റ്റാറന്റ ്‌
നടത്താന്‍ വേണ്ടി എത്തുന്നു. എല്ലാ എന്‍ ആര്‍ ഐക്കാര്‍ക്കും പറ്റുന്ന ചില പ്രശ്‌നങ്ങള്‍ അയാളുടെ ജീവിതത്തിലും സംഭവിക്കുന്നു. തന്റെ സ്വപ്‌നസാക്ഷാത്‌ക്കാരത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ അപരിചിതരായ ഒരുപാട്‌ ആളുകള്‍ അയാളുടെ ലൈഫിലേക്ക്‌ എത്തുന്നു. പിന്നീട്‌ അവര്‍ ഒരുമിച്ചാണ്‌ യാത്ര. അതിനിടയില്‍ നടക്കുന്ന കുറേ സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ.

പുതിയ സംവിധായകന്‍, പുതുമുഖ നായിക. ടെന്‍ഷനുണ്ടായിരുന്നോ ഈ പടം ഏറ്റെടുക്കുമ്പോള്‍?
പ്രമോദ്‌ മോഹന്‍ നല്ലൊരു ടെക്‌നീഷ്യന്‍ ആണെന്ന്‌ ആദ്യ കൂടികാഴ്‌ചയില്‍ തന്നെ എനിക്ക്‌ മനസിലായി. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ പ്രമോദ്‌ ഈ കഥയുമായി എന്നെ കാണാന്‍ വന്നത്‌. കേട്ടപ്പോള്‍ തന്നെ എനിക്ക്‌ കഥ ഇഷ്‌ടപ്പെട്ടു. എന്റെ തിരക്കുകള്‍ കാരണമാണ്‌ ഇതിന്റെ ചിത്രീകരണം വൈകിയത്‌.

കലാഭവന്‍ ഷാജോണിനൊപ്പം തുടര്‍ച്ചയായുള്ള കോമ്പിനേഷന്‍?
ഷാജോണ്‍ നല്ലൊരു നടനാണ്‌. അതുപോലെ നല്ല സുഹൃത്തും. വെള്ളിമൂങ്ങ മുതലാണ്‌ ഞങ്ങളുടെ കോമ്പിനേഷന്‍ തുടങ്ങിയത്‌. അതിനു മുമ്പ്‌ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ടെങ്കിലും വെള്ളിമൂങ്ങ തൊട്ടാണ്‌ സുഹൃത്തുക്കളാകുന്നത്‌. ഏത്‌ വേഷം കൊടുത്താലും അത്‌ മികച്ചതാക്കാന്‍ കഠിനമായി പ്രയത്നിക്കുന്ന ഒരാളാണ്‌ ഷാജോണ്‍.

നായകന്‍, പ്രതിനായകന്‍ എന്നീ ഇമേജിലൂടെ സഞ്ചരിച്ച്‌, ഹ്യൂമറസായുള്ള കഥാപാത്രങ്ങളിലാണ്‌ ബിജുമേനോന്‍ എത്തിനില്‍ക്കുന്നത്‌?
എല്ലാ തരം കഥാപാത്രങ്ങളും ഈ വര്‍ഷം എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. രഞ്‌ജിയേട്ടന്റെ ലീലയിലെ കുട്ടിയപ്പന്‍ ഞാന്‍ അതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നു. നര്‍മരസപ്രധാനമായ ചിത്രങ്ങളും അതിനിടയില്‍ ചെയ്‌തിട്ടുണ്ട്‌. ആ ചിത്രങ്ങളില്‍ കോമഡിക്കുവേണ്ടി ഞാന്‍ ഒന്നും ചെയ്‌തിട്ടില്ല. സിറ്റ്വേഷന്‍ കോമഡിയാണ്‌ ആ ചിത്രങ്ങളുടെ ശക്‌തി.

അതിനിടയില്‍ ഓലപ്പീപ്പി എന്ന വ്യത്യസ്‌ത ചിത്രത്തിലും അഭിനയിച്ചില്ലേ?
ഏറെ നൊസ്‌റ്റാള്‍ജിയ ഉണ്ടാക്കുന്ന ഓഫ്‌ ബീറ്റ്‌ ചിത്രമാണത്‌. ചിത്രം തിയറ്ററിലെത്തി വന്നുപോയത്‌ പലരും അറിഞ്ഞില്ല. ഇനി അത്‌ ചാനലില്‍ വരുമ്പോഴാണ്‌ നല്ല പ്രതികരണങ്ങള്‍ വരിക. എനിക്കേറെ ഇഷ്‌ടപ്പെട്ട ചിത്രമാണത്‌. അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയാതെ പോകുന്നതില്‍ സങ്കടമുണ്ട്‌.
നഷ്‌ടമാകുന്ന നമ്മുടെ നാടിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്‌ രക്ഷാധികാരി ബൈജു ഒപ്പ്‌ എന്ന ചിത്രം. പ്രായവ്യത്യാസമില്ലാതെ വൈകുന്നേരം വന്നിരിക്കാനും കളിക്കാനും കഥ പറയാനുമുള്ള മൈതാനങ്ങള്‍ നമ്മുടെ നാട്ടില്‍നിന്ന്‌ അന്യമായിക്കൊണ്ടിരിക്കുകയാണ്‌. നാടിന്റെ വികസനത്തിനൊപ്പം നമ്മള്‍ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്‌. അതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണിത്‌. പരസ്‌പരബന്ധമുള്ള ഒരുകൂട്ടം നന്മയുള്ള മനുഷ്യരുടെ ഗ്രാമത്തിലെ ഇറിഗേഷന്‍ ഓഫീസറാണ്‌ ചിത്രത്തിലെ നായകന്‍. ജോലി കഴിഞ്ഞ്‌ വന്നാല്‍ അയാള്‍ നാട്ടിലേക്ക്‌ ഇറങ്ങും. പിന്നെ കല്യാണവീട്ടില്‍ പന്തലിടാനും മരണവീട്ടിലും എങ്ങും അയാളുടെ സാന്നിധ്യമുണ്ട്‌. ഗ്രാമത്തില്‍ മൈതാനത്തിലെ വൈകുന്നേരങ്ങളിലെ സംഗമത്തിലാണ്‌ ഈ നാട്ടുകാര്യങ്ങള്‍ അവര്‍ പങ്കുവെക്കുന്നത്‌. നന്മയുടെ ആ അന്തരീക്ഷം നഷ്‌ടമാകുന്നതിന്റെ വേവലാതികളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്‌.

ബിജുമേനോന്‍ നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി തിയറ്ററുകളിലെത്തുകയാണ്‌. ഈ യാത്രയില്‍ ടെന്‍ഷനുണ്ടോ?
വ്യത്യസ്‌തമായ ചിത്രങ്ങള്‍ തുടര്‍ച്ചയായി കിട്ടുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ്‌. അതിനിടയില്‍ വീട്ടില്‍ പോകാന്‍ കഴിയുന്നില്ല എന്ന ടെന്‍ഷനുണ്ട്‌. പിന്നെ നായകന്‍ കളിക്കുമ്പോള്‍ വിജയപരാജയങ്ങള്‍ ബാധിക്കും. അത്‌ തടുക്കാന്‍ കഴിയില്ല. ഈ ജോലിയുടെ ഭാഗമാണത്‌.

മലയാളം ഫിലിം ഇന്‍ഡസ്‌ട്രിയിലെ സീനിയര്‍ ടെക്‌നീഷ്യന്‍മാര്‍ക്കൊപ്പവും ന്യൂജെന്നിനൊപ്പവും കൂടുതല്‍ വര്‍ക്ക്‌ ചെയ്‌ത താരമാണ്‌ ബിജുമേനോന്‍. എങ്ങനെ അവരുടെ പ്രിയപ്പെട്ടവനാകുന്നു?
പുതിയ കുട്ടികള്‍ ഗഹനമായ വിഷയവുമായി സിനിമയെ സമീപിക്കുന്നവരല്ല. ആ കൂട്ടത്തില്‍ വലിയ കഥയെഴുത്തുകാരുമില്ല. വലിയ ഭാരമുണ്ടാകില്ല. കേള്‍ക്കുമ്പോള്‍ രസം തോന്നുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ കോര്‍ത്തെടുത്താണ്‌ അവര്‍ സിനിമയൊരുക്കുന്നത്‌. ആ കൂട്ടായ്‌മയില്‍ ഒരു ഫ്രഷ്‌നസ്സ്‌ ഉണ്ട്‌. അത്‌ ശരിക്കും ആസ്വദിക്കാന്‍ ഞാന്‍ പഠിച്ചു.

പുലിമുരുകനു മുന്‍പേ മരുഭൂമിയിലെ ആന എന്ന ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ പുലിയുമായി വന്ന താരമാണ്‌ ബിജുമേനോന്‍?
ശരിയാണ്‌. ദോഹയിലെ ഷെയ്‌ഖ് വളര്‍ത്തുന്ന പുലിക്കുട്ടിയെയാണ്‌ ചിത്രീകരണത്തിനായി ഞങ്ങള്‍ക്ക്‌ കിട്ടിയത്‌. വേട്ടയാടിപ്പിടിച്ച്‌ ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത പുലിയായതിനാല്‍ അത്ര ആക്രമിക്കില്ല. പൂച്ചക്കുട്ടിയെപ്പോലെ നമ്മളോട്‌ ഇണങ്ങിനില്‍ക്കും. ഷൂട്ടിങ്ങിന്റെ അവസാന ദിവസം അത്‌ വണ്ടിയില്‍നിന്ന്‌ ഇറങ്ങിപ്പോയി. ഹൈവേ ബ്ലോക്കായി. സ്‌കൂളുകള്‍ക്ക്‌ അവധിയായി. അങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ആ പുലി ഉണ്ടാക്കിയിരുന്നു.

സുനിത സുനില്‍

Ads by Google
Sunday 15 Apr 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW