മുളയില്‍ തീര്‍ത്ത ഇലക്ട്രിക് ബൈക്കായ ബനാട്ടിയുടെ ഗ്രീന്‍ ഫാല്‍ക്കണ്‍ കണ്ട് അതിശയിച്ച് നില്‍ക്കുകയാണ് ബൈക്ക് പ്രേമികള്‍. ഒരു ഫിലിപ്പീന് നിര്‍മ്മിതിയാണ് ഇത്. 6.5 കിലോയാണ് ബൈക്കിന്റെ ഭാരം. 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും.
ഒറ്റ ചാര്‍ജ്ജില്‍ 43-49 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും. നിലവില്‍ കോണ്‍സെപ്റ്റ് പരിവേഷത്തിലാണ് ബനാട്ടി ഗ്രീന്‍ ഫാല്‍ക്കണ്‍.