Tuesday, June 26, 2018 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 10.33 AM

വീടിന് മുകളില്‍ നിന്നും ആറുമാസം പ്രായമുള്ള കുഞ്ഞിനെ കാലില്‍ തൂക്കി പിതാവ് വലിച്ചെറിഞ്ഞു ; കുട്ടിയെ ചാടിപ്പിടിച്ച പോലീസ് അച്ഛനെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു...!!

uploads/news/2018/04/208916/father.jpg

പോര്‍ട്ട് എലിസബത്ത് : അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയ പോലീസ് സംഘത്തെ ഭയപ്പെടുത്താന്‍ കെട്ടിടത്തിന് മുകളില്‍ കയറി സ്വന്തം കുഞ്ഞിനെ താഴേയ്ക്ക് വലിച്ചെറിഞ്ഞ പിതാവിനെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. താഴേയ്ക്ക് വീണ വെറും ആറു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പോറല്‍ പോലും ഏല്‍ക്കാതെ താഴെ നിന്ന പോലീസുകാര്‍ പിടിക്കുകയും ചെയ്തു.

ചേരിയില്‍ അനധികൃതമായി കെട്ടിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സംഘവും അവര്‍ക്ക് തുണയായി പോലീസും എത്തിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധത്തിനിടയിലാണ് യുവാവ് കുട്ടിയെ വലിച്ചെറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ തീരനഗരമായ പോര്‍ട്ട് എലിസബത്തിലെ ടൗണ്‍ഷിപ്പായ ക്വാഡ്‌വെസിയിലെ ചേരിയില്‍ കലാപത്തില്‍ പങ്കെടുത്ത ഒരു 38 കാരനാണ് പ്രതി. പ്രതിഷേധത്തിന്റെ ഭാഗമായി കുട്ടിയെയും എടുത്തുകൊണ്ട് ഇയാള്‍ സ്വന്തം വീടിന്റെ മുകളിലേക്ക് കയറുകയായിരുന്നു.

കുട്ടിയെ നെഞ്ചത്ത് പിടിച്ചുകൊണ്ട് വീടിന് മുകളിലേക്ക് കയറിയ യുവാവ് കുഞ്ഞിനെ എറിയുമെന്ന് ആദ്യം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ സംസാരിച്ചു നോക്കിയിട്ടും ഫലമില്ലാതെ കുട്ടിയെ ഇയാള്‍ എറിയുമെന്ന് ആയപ്പോള്‍ താഴെ നില്‍ക്കുകയായിരുന്ന ആറിലധികം പോലീസുകാര്‍ ജാഗരൂകരായി. സംസാരിച്ചു കൊണ്ടിരിക്കെ ഒക്കത്തെടുത്തിരുന്ന കുട്ടിയെ പതിയെ എടുത്ത് തലകീഴായി കാലില്‍ തൂക്കിയിട്ട് ആട്ടിയപ്പോള്‍ തന്നെ പോലീസുകാര്‍ ചാടി വീണെങ്കിലും അതിന്മുമ്പ് ഇയാള്‍ കുട്ടിയെ വീടിന്റെ അരികിലൂടെ താഴേയ്ക്ക് എറിഞ്ഞിരുന്നു.

uploads/news/2018/04/208916/father-1.jpg

എന്നാല്‍ താഴെ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ യാതൊരു പരിക്കുമേല്‍ക്കാതെ കൃത്യമായി തന്നെ കുഞ്ഞിനെ പിടിച്ചെടുത്തു. ക്വാഡ്‌വെസിയിലെ ജോയി സ്‌ളോവോ ടൗണ്‍ഷിപ്പില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള 90 ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് പോലീസിന് ഈ വിധി നേരിടേണ്ടി വന്നത്. ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റുന്ന സംഘത്തിന് സുരക്ഷ നല്‍കാനായി ദക്ഷിണാഫ്രിക്കന്‍ പോലീസ് പ്രത്യേക ടീമിനെ തന്നെ അയച്ചിരുന്നു.

എന്നാല്‍ 150 ലധികം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ സംഘടിച്ചു പോലീസുമായി കലാപം ഉണ്ടാക്കുകയും കല്ലും മറ്റും വെച്ചും ടയറുകള്‍ കത്തിച്ചും റോഡ് ഉപരോധിക്കുകയും ചെയ്തു. കലാപകലുഷിതമായ സാഹചര്യത്തില്‍ എന്തും നടക്കുമെന്നിരിക്കെയാണ് ഇതിനിടയിലാണ് സ്വന്തം വീട്ടില്‍ നിന്നും കുഞ്ഞിനെയും എടുത്തു കൊണ്ട് വീടിന്റെ മുകളിലേക്ക് കയറിയ യുവാവ് ഈ രീതിയില്‍ പ്രതികരിച്ചത്. ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നീ കുറ്റം ചുമത്തി ശിശുസുരക്ഷാ ലൈംഗികപീഡന പ്രതിരോധ യൂണിറ്റ് 38 കാരന്‍ പിതാവിനെതിരേ കേസെടുത്തു. കുഞ്ഞിനെ പിന്നീട് 35 കാരിയായ അമ്മയുടെ കൈകളില്‍ തിരിച്ചേല്‍പ്പിച്ചു. പിന്നീട് അനധികൃതമായി നിര്‍മ്മിച്ച 90 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും ചെയ്തു.

Ads by Google
Saturday 14 Apr 2018 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW