Tuesday, September 25, 2018 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 05.05 PM

മനോഹരമായി തുണിയുടിപ്പിച്ച് തിരക്കേറിയ റോഡിലൂടെ പരീക്ഷണയോട്ടം നടത്തുന്ന പുതിയ സാന്‍ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്

uploads/news/2018/04/208689/hyundayi.jpg

പുതിയ സാന്‍ട്രോ വരുന്നു വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ എന്ന് വരും എന്ന് ആകാംഷയിലാണ് വാഹന പ്രേമികള്‍. എന്നാല്‍ അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് വേണം പറയാന്‍. കാരണം വാഹനം ടെസ്റ്റ് റൈഡ് നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

uploads/news/2018/04/208689/hyundayi1.jpg

മനോഹരമായി തുണിയുടിപ്പിച്ച് തിരക്കേറിയ റോഡിലൂടെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്‍ട്രി ലെവല്‍ കാര്‍ എന്ന വിശേഷണം തന്നെയാകും രണ്ടാം വരവിലും സാന്‍ട്രോയ്ക്ക് ലഭിക്കുക. എന്തായാലും ആ പഴയ ടോള്‍ ബോയ് ശൈലിയില്‍ തന്നെയാണ് പുതിയ സാന്‍ട്രോയുടെയും രൂപകല്‍പ്പനയെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

uploads/news/2018/04/208689/hyundayi2.jpg

ഹ്യുണ്ടായുടെ ചെറുകാറായ ഇയോണിനും ഐ 10-നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ എത്തുന്ന ഈ പുത്തന്‍ കാര്‍ സാന്‍ട്രോ എന്ന പേരില്‍ തന്നെയായിരിക്കും പുറത്തിറക്കുക. നിലവില്‍ ഇന്ത്യന്‍ റോഡിലുള്ള പരീക്ഷണയോട്ടങ്ങള്‍ പുരോഗമിച്ച് വരികയാണ്. സാന്‍ട്രോ പിന്‍വാങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഉപഭോക്താക്കള്‍ക്കിടയിലുള്ള താല്പര്യവും സ്വീകാര്യതയുമാണ് സാന്‍ട്രോയെ തിരിച്ചെത്തിക്കാന്‍ കമ്പനിക്ക് പ്രേരണയായത്.

uploads/news/2018/04/208689/hyundayi3.jpg

1998-ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014-ലാണ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയത്. നിലവില്‍ ഐ 10 മോഡലുകളെ പിന്‍വലിച്ചാണ് പുതിയ സാന്‍ട്രോയെ നിരത്തിലെത്തിക്കുന്നത്. ഹ്യുണ്ടായ് 2009-ല്‍ പ്രദര്‍ശിപ്പിച്ച മെട്രോ കണ്‍സ്‌പെറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് സാന്‍ട്രോയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.

uploads/news/2018/04/208689/hyundayi4.jpg

പഴയ സാന്‍ട്രോയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയാണ് പുതിയ സാന്‍ട്രോയ്ക്ക് ഉള്ളത് എന്നതും ശ്രദ്ധേയം. ഹ്യുണ്ടായുടെ നിത്യഹരിത മോഡലായ പുത്തന്‍ സാന്‍ട്രോയ്ക്കും അതെ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാരുതി സിലേറിയോ, ടാറ്റാ ടിയാഗോ, റിനോ ക്വിഡ് എന്നിവയായിരിക്കും വിപണിയില്‍ പുതിയ സാന്‍ട്രോയുടെ എതിരാളികള്‍.

uploads/news/2018/04/208689/hyundayi5.jpg

Ads by Google
Friday 13 Apr 2018 05.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW