Thursday, September 13, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 04.13 PM

കാലടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അക്ഷയതൃതീയ കനകധാരായജ്ഞം 16 ന് തുടങ്ങും

uploads/news/2018/04/208680/relignews130418a.jpg

കാലടി: കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അക്ഷയതൃതീയ കനകധാരായജ്ഞം16 മുതല്‍ 20 വരെ നടക്കും. അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യസ്വാമിയുടെ ബാല്യകാലത്ത് ഭിക്ഷക്കായിദരിദ്രമായ ഒരു ഇല്ലത്ത്എത്തിയ ബാലനായ ശ്രീശങ്കരന് ആ ഇല്ലത്ത്ആകെയുണ്ടായിരുന്ന കുറച്ച് ഉണക്ക നെല്ലിക്ക ഭിക്ഷയായി നല്‍കിയ അന്തര്‍ജനത്തിന്റെ ദുഃഖവും ദാരിദ്രവുംമാറ്റണമേയെന്ന് ശ്രീശങ്കരന്‍ കനകധാരാ സ്‌തോത്രം ജപിച്ച് പ്രാര്‍ത്ഥിക്കുയുംഇതില്‍ പ്രസാദിച്ച ലക്ഷ്മിദേവി സ്വര്‍ണ്ണനെല്ലിക്കകള്‍ വര്‍ഷിച്ചുകൊണ്ട് ആ ഇല്ലത്തെ അനുഗ്രഹിച്ചുവെന്നുമാണ്‌ഐതിഹ്യത്തെ മുന്‍നിര്‍ത്തിയാണ്ആദിശങ്കര കുലദേവ ക്ഷേത്രമായഇവിടെ കനകധാരാ യജ്ഞം നടത്തുക.

16 ന് രാവിലെ 7 ന് ചടങ്ങുകള്‍ ആരംഭിക്കും.യന്ത്രവിധികള്‍ക്ക് അനുസരിച്ച്തയ്യാറാക്കുന്ന കനകധാരായന്ത്രങ്ങളുംലക്ഷ്മിദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകളും പുണ്യാഹം, പുറ്റുമണ്‍ ശുദ്ധി, നാല്‍പ്പാമരകഷായ അധിവാസംഎന്നീ ശുദ്ധിക്രിയകള്‍ക്ക്‌ശേഷം ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള യജ്ഞമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച്‌ഡോ. ഹോരക്കാട് കൃഷ്ണന്‍ നമ്പൂതിരി കനകധാരാസ്‌തോത്രത്തിലെആദ്യഉരു ജപിക്കുന്നതോടെയജ്ഞത്തിന് തുടക്കമാകും.

ആദിശങ്കരന്റെ പ്രായത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 32 വൈദീക ശ്രേഷ്ഠര്‍യജ്ഞമണ്ജപത്തിലിരുന്ന് 10008 ഉരു കനകധാര സ്‌തോത്രം ജപിച്ച്ഇവ പവിത്രമാക്കും. അക്ഷയതൃതീയദിമായ 18 ന് രാവിലെ 9 ന് കനകധാരയന്ത്രങ്ങളും, സ്വര്‍ണ്ണംവെള്ളി നെല്ലിക്കകളുംദേവിക്ക് കനകാഭിഷേകം നടത്തി ഭക്തജനങ്ങള്‍ക്ക്‌വിതരണംചെയ്യും.

ശങ്കരജയന്തി ദിനമായ 20 ന് വൈകീട്ട്‌തെരഞ്ഞെടുക്കപ്പെട്ട 32 അമ്മമാരെ ശങ്കരകൃതിയായമാതൃപഞ്ചകംചൊല്ലി ആദരിക്കും. ക്ഷേത്രം തന്ത്രി ആവണപ്പറമ്പ് പ്രദീപന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മീകത്വത്തിലാണ്‌യജ്ഞം നടക്കുക. യജ്ഞമണ്ഡപത്തില്‍വച്ച് പവിത്രമാക്കുന്ന കനകധാരായന്ത്രങ്ങളും സ്വര്‍ണ്ണംവെള്ളി നെല്ലിക്കകളും ലഭിക്കുന്നതിന് 9388862321 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ക്ഷേത്രം ട്രസ്റ്റി ഡി. ശ്രീകുമാര്‍ നമ്പൂതിരി അിറയിച്ചു.

Ads by Google
Friday 13 Apr 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW