Sunday, September 09, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 02.55 PM

വിഷുവിനൊരു തമിഴ് ടച്ച് !

uploads/news/2018/04/208663/madamvishu130418.jpg

''ഇത്തവണ വിഷുവിന് തമിഴ് വിഭവങ്ങളായാലോ?. തമിഴ് രുചികളില്‍ തയാറാക്കിയ പായസക്കൂട്ടുകളോടൊപ്പം രുചികരമായ മറ്റുചില വിഭവങ്ങള്‍ കൂടി പരിചയപ്പെടാം...''

തേങ്ങാപ്പാല്‍ പായസം


ആവശ്യമുള്ള സാധനങ്ങള്‍
പായസപ്പരിപ്പ് - 1/4 കപ്പ്
അരി കുതിര്‍ത്തത് - 1/2 കപ്പ്
തേങ്ങ ചിരകിയത് - ഒരെണ്ണം
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് - 8 എണ്ണം
കിസ്മിസ് - 8 എണ്ണം
ശര്‍ക്കര - ഒരു കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
കുങ്കുമപ്പൂവ് , പിസ്ത, ബദാം - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാക്കി അതിലേക്ക് പരിപ്പ് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കി വറുക്കുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക.കുക്കറിലേക്ക് കഴുകിയ അരിയും പരിപ്പ് വറുത്തതും ഒരുമിച്ചെടുത്ത് ആവശ്യത്തിന് വെളളവും ഒഴിച്ച് വേവിക്കുക. ആവി പോയ ശേഷം കുക്കര്‍ തുറന്ന് ഒരു തവികൊണ്ട് ഉടച്ചുകൊടുക്കുക. തേങ്ങ ഒരു കപ്പ് വെള്ളം ചേര്‍ത്ത് അരച്ച് അതും ഉടച്ചുവച്ചതില്‍ ചേര്‍ത്തിളക്കാം.ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഉരുക്കി അരിച്ചെടുക്കുക. ഇത് പരിപ്പും അരിയും വേവിച്ചതില്‍ ചേര്‍ത്ത് ഇളക്കി തിളപ്പിക്കാം. തിളച്ച് കുമിള വന്നുതുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കിവയ്ക്കാം. ബദാമും കുങ്കുമപ്പൂവും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ബദാം പായസം


ആവശ്യമുള്ള സാധനങ്ങള്‍
ബദാം - 25 എണ്ണം
പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 3/4 കപ്പ്
പച്ച കര്‍പ്പൂരം - ഒരു നുള്ള്
കുങ്കുമപ്പൂവ് - ഒരു നുള്ള്
ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍
പിസ്ത അരിഞ്ഞത് - 2 എണ്ണം
അണ്ടിപ്പരിപ്പ് - 4 എണ്ണം

തയാറാക്കുന്ന വിധം


ബദാം വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. ശേഷം അതിന്റെ തൊലികളഞ്ഞ് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒരു ഉരുളിചൂടാക്കി പാല്‍ ഒഴിച്ച് തിളപ്പിക്കുക. ചെറുതീയില്‍ പകുതി വറ്റിച്ചെടുക്കുക. പകുതി പാല്‍ വറ്റിക്കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് അല്‍പ്പസമയംകൂടി തിളയ്ക്കാന്‍ അനുവദിക്കുക. ശേഷം ബദാം അരച്ചത് ചേര്‍ത്ത് കുറച്ചുസമയംകൂടി അടുപ്പില്‍ വയ്ക്കാം. പച്ചക്കര്‍പ്പൂരം, കുങ്കുമപ്പൂവ്, ഇവ ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ ചേര്‍ത്ത് കലക്കി അതും പായസത്തിലേക്ക് ചേര്‍ക്കാം. ചെറുതായി തിളച്ച് വരുമ്പോള്‍ അടുപ്പില്‍നിന്നിറക്കി ഏലയ്ക്കാപ്പൊടി, പിസ്ത അരിഞ്ഞത,് അണ്ടിപ്പരിപ്പ് ഇവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
uploads/news/2018/04/208663/madamvishu130418a.jpg

അവല്‍ പായസം


ആവശ്യമുള്ള സാധനങ്ങള്‍
അവല്‍ - 1/2 കപ്പ്
പഞ്ചസാര - 3/4 കപ്പ്
നെയ്യ് - 3 ടീസ്പൂണ്‍
പാല്‍ - 11/2 കപ്പ്
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - 2 ടേബിള്‍സ്പൂണ്‍ വീതം
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


നെയ്യ് ചൂടാക്കി അവല്‍ അതിലിട്ട് വറുക്കുക. ശേഷം വറുത്ത അവല്‍ പാലിലിട്ട് തിളപ്പിക്കുക. ഇനി പഞ്ചസാര ചേര്‍ത്തിളക്കുക. ഏലയ്ക്കാപ്പൊടി വിതറി, കശുവണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ത്ത് വിളമ്പാം.

പഴമാങ്ങാ പച്ചടി


ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങ - ഒരെണ്ണം
എണ്ണ - 2 ടീസ്പൂണ്‍
ശര്‍ക്കര ചീകിയത് - 3 ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് - 1/2 ടീസ്പൂണ്‍
കറിവേപ്പില - 5 തണ്ട്
കായപ്പൊടി - ഒരു നുള്ള്
വറ്റല്‍ മുളക് - 1 എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് മാങ്ങ ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് അല്‍പ്പം വെള്ളവും കുടഞ്ഞ് അടച്ചുവച്ച് അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം ശര്‍ക്കര ചീകിയതും ചേര്‍ത്ത് ഇളക്കാം. ശര്‍ക്കര അലിഞ്ഞ് മാങ്ങ കുഴമ്പുപരിവത്തിലാകുന്നതാണ് പാകം. ഒരു ഫ്രയിംഗ് പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം അതിലേക്ക് ജീരകം, ഉഴുന്നുപരിപ്പ്, കറിവേപ്പില, കായപ്പൊടി, വറ്റല്‍ മുളക് മുറിച്ചത് ഇവ ചേര്‍ത്ത് മൂപ്പിച്ച് ഇത് മാങ്ങാപച്ചടിയില്‍ ചേര്‍ത്തിളക്കാം.
uploads/news/2018/04/208663/madamvishu130418b.jpg

നീം ഫ്‌ളവര്‍ രസം


ആവശ്യമുള്ള സാധനങ്ങള്‍
ആര്യവേപ്പിന്റെ പൂവ് - ഒരു കെട്ട്
വാളന്‍പുളി - ഒരു നെല്ലിക്കാ വലിപ്പം
നെയ്യ് - 1 ടീസ്പൂണ്‍
കടുക് - 1/4 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
തക്കാളി - 1 എണ്ണം
വെളുത്തുള്ളി - 5 അല്ലി
കായം - 1 നുള്ള്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
രസംപൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കറിവേപ്പില അല്ലെങ്കില്‍ മല്ലിയില - കുറച്ച്

തയാറാക്കുന്ന വിധം


ആര്യവേപ്പിന്റെ പൂവ് കഴുകി മുറിച്ച് വയ്ക്കുക.നെയ്യ് ചൂടാക്കി ആര്യവേപ്പ് പൂവ് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് മാറ്റി വയ്ക്കുക.കടുക് പൊട്ടിച്ച് ജീരകവും ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി വയ്ക്കുക. കുറച്ച് ചൂടുവെള്ളത്തില്‍ പുളി പിഴിഞ്ഞെടുക്കുക.തക്കാളി, വെളുത്തുള്ളി, വറ്റല്‍മുളക്, മല്ലിയില ഇവ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി അല്‍പ്പം വെള്ളവും ഉപ്പും, മഞ്ഞള്‍പ്പൊടിയും, കായപ്പൊടിയുംചേര്‍ത്ത് കുറഞ്ഞ തീയില്‍ തിളപ്പിക്കുക. കുമിള വരാന്‍ തുടങ്ങുമ്പോള്‍ വറുത്തുവച്ച വേപ്പിലപ്പൂവും വറുത്തുവച്ച മറ്റ് ചേരുവകളും ചേര്‍ത്തിളക്കി വിളമ്പാം.

ക്രിസ്പി വട


ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് - 1 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 1/2 ഇഞ്ച് ചെറിയ കഷണം.
സവാള അരിഞ്ഞത് - 1/2 കപ്പ്
കറിവേപ്പില/മല്ലിയില - 1/4കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഉഴുന്ന് വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ശേഷം അരച്ചെടുക്കാം. അരച്ചെടുത്ത ഉഴുന്നിലേക്ക് പച്ചമുളക്, ഇഞ്ചി ഇവ ചേര്‍ത്ത് ഒന്നു കൂടി അരയ്ക്കുക. ഇനി അതിലേക്ക് അരിഞ്ഞ കറിവേപ്പിലയും, സവാളയും ഇട്ട് യോജിപ്പിച്ച് കുറേശ്ശയായി എണ്ണയില്‍ വറുത്തെടുക്കാം.
uploads/news/2018/04/208663/madamvishu130418c.jpg

ചക്കര പൊങ്കല്‍


ആവശ്യമുള്ള സാധനങ്ങള്‍
അരി - 1 കപ്പ്
പരിപ്പ് - 1/4 കപ്പ്
പാല്‍ - 1/2 കപ്പ്
നെയ്യ് - 1/2 കപ്പ്
ഉണക്ക മുന്തിരി - 1/4 കപ്പ്
അണ്ടിപ്പരിപ്പ് - 1/4 കപ്പ്
ഏലയ്ക്ക - 4 എണ്ണം പൊടിച്ചത്
ശര്‍ക്കര - 1 1/2 കപ്പ്

തയാറാക്കുന്ന വിധം


നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് വറുത്തുമാറ്റിവയ്ക്കുക. പരിപ്പ് ചൂടാക്കി വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കാം. ശേഷം പരിപ്പും അരിയും ഒന്നിച്ച് കുക്കറിലിട്ട് വേവിക്കുക. അതിലേക്ക് അര കപ്പ് വെള്ളം, പാല്, നെയ്യ് ഇവ ചേര്‍ത്തിളക്കി തിളപ്പിക്കുക.മറ്റൊരു പാനില്‍ വെള്ളവും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കി അതും വേവിച്ചുവച്ചതില്‍ ചേര്‍ത്തിളക്കാം. അണ്ടിപ്പരിപ്പും കിസ്മിസും വറുത്തതും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW