Saturday, January 19, 2019 Last Updated 42 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 08.13 AM

ഗതിനിര്‍ണയ ഉപഗ്രഹത്തിന് ശേഷം ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത് ഒന്‍പത് പ്രധാന വിക്ഷേപങ്ങള്‍ക്ക്

Isro

ബെംഗളൂരു: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന് ഐ വിജയകരമായ പരീക്ഷണത്തിന് ശേഷം ഏട്ടുമാസത്തിനുള്ളില്‍ ഒമ്പത് വിക്ഷേപണങ്ങള്‍ക്ക് ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു. ഇതില്‍ ഇന്ത്യയുടെ അഭിമാന ഉപഗ്രഹമായിരുന്ന ചാന്ദ്രയാന്‍ 2 ഉം ഉള്‍പ്പെടുന്നുണ്ട്. ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ജിസാറ്റ്, പി.എസ്.എല്‍.വി. ശ്രേണികളില്‍ ഉള്‍പ്പെടുന്ന ഒന്‍പത് വിക്ഷേപങ്ങളാണ് പൂര്‍ത്തിയാകുന്നത്. 2018 അവസാനത്തോടെയാകും ചന്ദ്രയാന്‍ രണ്ടാം പതിപ്പിന്റെ വിക്ഷേപണം നടക്കുന്നത്. ഇതിന് പുറമെ 5.7 ടണ്‍ ഭാരമുള്ള ജിസറ്റ് 11 വളരെ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ ഏറ്റവും കൂടുതല്‍ ഭാരമുള്ള ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തുക.

ഇത് രണ്ടിനും പുറമെ ജിസാറ്റ് 29, 7എ, ഡിജിസാറ്റ്, ഓഷ്യന്‍സാറ്റ് 3, ജിസാറ്റ് 1, ആര്‍.ഐ.സാറ്റ് 1 ഐ, തുടങ്ങിയവയാണ് ഐഎസ്ആര്‍ഒയുടെ മറ്റ് ദൗത്യങ്ങള്‍. എന്നാല്‍, ഐഎഎസ്ആര്‍ഒ സാമ്പത്തീക ഞെരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചെയര്‍മാന്‍ തള്ളി. നിലവിലെ സാമ്പത്തീക വര്‍ഷത്തില്‍ 10,783 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Ads by Google
Friday 13 Apr 2018 08.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW