Wednesday, November 21, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 02.08 AM

യഥാര്‍ഥ ആത്മീയനായകരെ നാം പിന്‍പറ്റണം

സമ്പൂര്‍ണരായ ഔലിയാക്കള്‍ കാണിച്ചുതന്ന സന്തോഷത്തോടെ മരണം വരിക്കാനുള്ള പരിശുദ്ധ മാര്‍ഗത്തിലേക്കാണ്‌ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്‌. അതാണ്‌ ആത്യന്തിക വിജയത്തിനുള്ള ഉന്നത സരണി. മരണസമയത്ത്‌ കലിമ രണ്ടും ചൊല്ലിയാല്‍ ശരിയാകില്ലെന്ന്‌ പറയുന്ന ബാഹ്യപണ്ഡിതര്‍ക്ക്‌ ഈ സമ്പൂര്‍ണവഴിയിലേക്ക്‌ നിങ്ങളെ കൈ പിടിക്കാനാകുമോ ?
യഥാര്‍ത്ഥ ആത്മീയ നായകന്മാര്‍ ആരെന്ന്‌ ശൈഖ്‌ രിഫാഇ(റ) നമുക്ക്‌ പറഞ്ഞു തരുന്നത്‌ കാണുക: മരണസമയത്ത്‌ തന്റെ അനുയായികളുടെ കൈ പിടിക്കുന്നവനാണ്‌ യഥാര്‍ത്ഥ ആത്മീയ നേതാവ്‌. അതെ, തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവരുടെ രൂപത്തില്‍ വന്ന്‌ ഈമാന്‍ തട്ടിയെടുക്കാന്‍ ശപിക്കപ്പെട്ട പിശാച്‌ വന്നെത്തുന്ന സമയമാണ്‌ മരണ സമയം. ആ സമയത്ത്‌ അവിടെ ഹാജരായി പിശാചിനെ ആട്ടിയോടിച്ച്‌ പരിശുദ്ധ കലിമ രണ്ടും ചൊല്ലി സന്തോഷത്തോടെ മരണം വരിക്കാന്‍ അവസരമൊരുക്കുന്നവനാണ്‌ യഥാര്‍ത്ഥ ആത്മീയ നേതാവ്‌. മരണ സമയമടക്കം ഏത്‌ പ്രതിസന്ധിയിലും എന്റെ മുരീദുകള്‍ ഇടറുന്ന നേരത്ത്‌ എപ്പോഴും അവരുടെ രക്ഷയ്‌ക്ക് ഞാനുണ്ടാകും എന്ന്‌ പ്രഖ്യാപിച്ച ശൈഖ്‌ ജീലാനിയെപ്പോലുള്ള മഹത്തുക്കളാണ്‌ യഥാര്‍ത്ഥ ആത്മീയ നായകര്‍. അവരെയല്ലേ നാം പിന്‍പറ്റേണ്ടത്‌.
അനുയായികളെയോ രാഷ്‌ട്രീയക്കാരെയോ സ്‌ഥാനമാനങ്ങളെയോ ഭയന്ന്‌ അറിഞ്ഞ സത്യങ്ങള്‍ ഉറക്കെപ്പറയാന്‍ പേടിക്കുന്നവര്‍ എന്ത്‌ ആത്മീയ നായകന്മാരാണ്‌? പുത്തന്‍വാദികള്‍ക്കും തീവ്രവാദികള്‍ക്കും ശക്‌തിപകരുന്നവരും ആത്മീയ നേതാക്കളാണത്രേ? മന്ത്രിക്കാനും ജിന്ന്‌ പിശാചുകളെ ഇളക്കാനും അറിയുന്നവരൊക്കെ ആത്മീയ നായകന്മാരാണെന്നാണ്‌ പലരുടെയും ധാരണ. ഇന്ന്‌ പുത്തന്‍വാദികള്‍ പോലും ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ? അവരും ആത്മീയ നായകന്മാരാണോ? മരണസമയത്ത്‌ പിശാചിനെ ആട്ടിയോടിച്ച്‌ കലിമ ചൊല്ലി സന്തോഷത്തോടെ മരണം വരിക്കാന്‍ അവസരം ഒരുക്കുന്നവരാണ്‌ യഥാര്‍ത്ഥ ആത്മീയ നായകന്മാര്‍ എന്ന സത്യം നാം വിസ്‌മരിക്കാതിരിക്കുക.
അത്തരം മഹത്തുക്കളുടെ സാന്നിധ്യത്തിലായി മരിപ്പിക്കണേ എന്ന്‌ പ്രാര്‍ത്ഥിക്കാനല്ലേ ഖുര്‍ആന്‍ നമ്മോട്‌ കല്‍പിച്ചത്‌. എന്റെ കൈപിടിച്ച , എന്നെ ബൈഅത്ത്‌ ചെയ്‌ത എന്റെ യഥാര്‍ത്ഥ അനുയായികളില്‍ നിരവധിയാളുകള്‍ മരണപ്പെട്ടിട്ടുണ്ട്‌.
കലിമ രണ്ടും ഉച്ചരിച്ച്‌ സന്തോഷത്തിലായിട്ടല്ലാതെ അവരാരും യാത്രയായിട്ടില്ല. സംശയമുണ്ടെങ്കില്‍ എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നിടത്ത്‌ ചെന്ന്‌ നോക്കുക. കലിമ ചൊല്ലി ചിരിച്ച്‌ മരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ കാണാം. സത്യം ബോധ്യപ്പെട്ടിട്ടും മുറിന്യായങ്ങള്‍ പറഞ്ഞ്‌ മാറി നില്‍ക്കുന്നവരും, യഥാര്‍ത്ഥ സത്യത്തില്‍ നിന്ന്‌ ജനങ്ങളെ അകറ്റാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവരും അവസാനം ഖേദിക്കേണ്ടിവരും എന്ന്‌ ഞാന്‍ മുന്നറിയിപ്പ്‌ നല്‍കുകയാണ്‌.

Ads by Google
Friday 13 Apr 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW