Monday, July 02, 2018 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 07.14 PM

ആ താരവിവാഹത്തിന് മറ്റാരേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് അപര്‍ണ ബാലമുരളിയായിരുന്നു...

uploads/news/2018/04/208417/24.gif

താരവിവാഹവേദിയില്‍ വധൂ-വരന്മാര്‍ക്കൊപ്പം തന്നെ തിളങ്ങുന്നവരാണ് അതിഥികളായി എത്തുന്ന താരങ്ങളും. കഴിഞ്ഞ ദിവസം നടന്ന ഒരു താരവിവാഹത്തില്‍ ഇത്തരത്തില്‍ തിളങ്ങിയ ഒരു താരമാണ് അപര്‍ണ ബാലമുരളി. താരവിവാഹ വേദിയില്‍ ഏവരുടെയും കണ്ണും മനവും കവര്‍ന്നത് അപര്‍ണയാണ്. അപര്‍ണയുടെ ജാക്കറ്റ് സാരിയാണ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. ചുവന്ന ജോര്‍ജറ്റ് സാരിയും നീളന്‍ ബ്ലാക്ക് ജാക്കറ്റുമാണ് അപര്‍ണ ധരിച്ചിരുന്നത്.

നല്ലൊരു പാര്‍ട്ടിവെയര്‍ വേണമെന്ന ആഗ്രഹമാണ് അപര്‍ണയ്ക്കുണ്ടായിരുന്നത്. നിറം ചുവപ്പു വേണമെന്നും സ്ലീവ്ലെസ് വേണ്ടെന്നും മാത്രമായിരുന്നു നിബന്ധനകള്‍. തസ്‌നിം സലാമാണ് അപര്‍ണയുടെ ഈ മനോഹരമായ സാരി ഡിസൈന്‍ ചെയ്തത്. ബ്ലീഡ് റെഡ് നിറത്തില്‍ പ്രത്യേകമായി ഡൈ ചെയ്‌തെടുക്കുകയായിരുന്നു സാരി. പ്യൂവര്‍ ജോര്‍ജറ്റ് ആണ് ഫാബ്രിക്. ഇതില്‍ ട്യൂബ് ബീഡ്‌സ് ചേരുന്ന ട്യൂബ്മട്ക വര്‍ക്ക് ചെയ്‌തെടുത്തു. സാരിയില്‍ ബോര്‍ഡറില്‍ മാത്രമായി ചെറിയ രീതിയിലാണ് വര്‍ക്കുള്ളത്. ഫുള്‍ ലെങ്ത് ജാക്കറ്റില്‍ കൂടുതല്‍ വര്‍ക്ക് നല്‍കിയിട്ടുണ്ട്. ജാക്കറ്റില്‍ രണ്ടു വശത്തും ഒപ്പം പിന്നില്‍ ഫ്‌ലോറല്‍ പാറ്റേണിലും ചെയ്തിരിക്കുന്ന ട്യൂബ്മട്ക ആകര്‍ഷകം. ജാക്കറ്റ് എടുത്തു മാറ്റി സാരി മാത്രമായും ധരിക്കാമെന്ന സൗകര്യവുമുണ്ട്.

Ads by Google
Thursday 12 Apr 2018 07.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW