Tuesday, October 23, 2018 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 05.27 PM

കേരളത്തെ സമ്പൂര്‍ണ്ണ ഹോമിയോ ഗ്രാമമാക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം: അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഡോക്ടര്‍മാര്‍ രംഗത്ത്

 Health minister ,FB post

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡോക്ടര്‍മാര്‍ രംഗത്ത്. സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ചികിത്സാ സൗകര്യം ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഘട്ടംഘട്ടമായി ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്നും മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് യുവ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹോമിയോപതി കപട ചികിത്സയാണെന്നും, അശാസ്ത്രീയമായ ഈ ചികിത്സാ രീതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ഹോമിയോ നിരോധിച്ചെന്നും പ്രതികരണങ്ങളിലൂടെ വ്യക്തമാക്കുന്നു.

ഹോമിയോപ്പതി ശാസ്ത്രീയമല്ലാത്ത ചികിത്സാരീതിയാണെന്ന് പല പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുണെണ്ടന്നും ആരോഗ്യ വിഷയങ്ങളില്‍ ശാസ്ത്രീയത ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണെന്നും ഫോറന്‍സിക് സര്‍ജനും ആരോഗ്യ പ്രവര്‍ത്തകനുമായ ജിനേഷ് പി.എസ് പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW