Thursday, September 13, 2018 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 04.33 PM

മൈസൂര്‍ കല്യാണങ്ങളുടെ പ്രായശ്ചിത്തമോ? നാട്ടില്‍ പെണ്ണു കിട്ടാഞ്ഞിട്ടോ? കുടകില്‍ നിന്നു പെണ്‍കുട്ടികളെ വന്‍തോതില്‍ കേരളത്തിലേയ്ക്ക് വിവാഹം കഴിച്ചു കൊണ്ടു വരുന്നു? ചെറുക്കന് 35 കഴിഞ്ഞില്ല എങ്കില്‍ ഇവിടുന്നു പെണ്ണു കിട്ടും..

uploads/news/2018/04/208398/9.gif

വിവാഹം കഴിയാതെ നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് കുടകില്‍ നിന്ന് പെണ്ണ് കിട്ടും. എന്നാല്‍ ഒരു ഡിമാന്റുണ്ട്. ജാതി, മതം, സാമ്പത്തിത്തിക സ്ഥിതി, സൗന്ദര്യം എന്നിവയൊന്നും ഒരു കാര്യമാക്കരുത്. കര്‍ണ്ണാടകയിലെ കുടകിലെ മടിക്കേരി, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അങ്ങനെ നിരവധി പെണ്‍കുട്ടികളാണ് അങ്ങനെ വിവാഹം കഴിച്ച് മലബാറിലേക്ക് വരുന്നത്.

മൈസൂര്‍ കല്യാണത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ച സംഭവത്തിന്റെ പ്രായശ്ചിത്തമായി കുടക് കല്യാണത്തെ കാണുന്നവരുണ്ട്. കേരളത്തിലെ പെണ്‍കുട്ടികളുടെ ക്ഷാമം പറഞ്ഞാണ് പുരുഷന്മാര്‍ കുടകിലേക്ക് ചുരം കയറുന്നത്. പക്ഷേ ഇതിലും ഇപ്പോള്‍ കള്ളനാണയങ്ങള്‍ വ്യാപകമായിട്ടുണ്ട്. വിവാഹത്തിന്റെ പേരു പറഞ്ഞ് മലബാറുകാരെ വഞ്ചിക്കുന്ന ചില തട്ടിപ്പ് സംഘങ്ങളും കുടകില്‍ സജീവമായിട്ടുണ്ട്. വിവാഹ ആലോചനക്ക് തയ്യാറാവുന്ന പുരുഷന് ജോലി വേണം. 35 വയസ് കവിയരുത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച വധുവിന്റെ വീട്ടില്‍ താമസിക്കണം. സമ്പാദ്യം, സ്വത്ത് എന്നിവ നിര്‍ബന്ധമില്ല. ഇത്രയുമാണ് വധുവിന്റെ വീട്ടുകാരുടെ വ്യവസ്ഥ.

uploads/news/2018/04/208398/8.gif

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇരുനൂറിലേറെ കുടക് യുവതികളാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലയിലുള്ളവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത്. മലബാറിലെ ചില വിവാഹ ബ്രോക്കര്‍മാരും കുടകിലെ ചില ബ്രോക്കര്‍മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണിത്. വിവാഹ ദല്ലാളിന് 30,000 മുതല്‍ 50,000 വരെയാണ് കമ്മിഷന്‍. ചിലര്‍ക്ക് നാട്ടില്‍ പെണ്ണുകിട്ടാതായതോടെ അന്വേഷണം കുടകിലേക്ക് മാറ്റുകയായിരുന്നു. സാധാരണക്കാരായ കുടുംബങ്ങളില്‍ കല്യാണപ്രായമെത്തിയിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത ഒട്ടേറെ യുവതികളുണ്ടായിരുന്നു. ഇതിനിടയിലാണ് കേരളത്തില്‍ നിന്നു വന്‍തോതില്‍ വിവാഹ ആലോചനകള്‍ എത്തിയത്. ആലോചനകളില്‍ അധികവും ഗള്‍ഫുകാരായ യുവാക്കളില്‍ നിന്നായിരുന്നു.

Ads by Google
Thursday 12 Apr 2018 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW