Wednesday, November 14, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 09.06 AM

സമാന്തയ്ക്കു രതിമൂര്‍ച്ഛയുണ്ടാകും, ഭാര്യയ്ക്കു താല്‍പ്പര്യമില്ലാത്ത സമയങ്ങളില്‍ ലൈംഗിക സംതൃപ്തി നല്‍കുന്നത് സമാന്ത, ഇനി അടുത്ത ലക്ഷ്യം പുരുഷ സെക്‌സ് റോബാര്‍ട്ട്: സെക്‌സ് റോബേര്‍ട്ടിനെ വികസിപ്പിച്ച സ്പാനിഷ് എഞ്ചിനീയര്‍ പറയുന്നു

uploads/news/2018/04/208301/2.jpg

മനുഷ്യരെ പോലെ സെക്‌സ് ചെയ്യാന്‍ കഴിയുന്ന റോബോര്‍ട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു സ്പാനിഷ് എഞ്ചിനീയര്‍ സെര്‍ജി സാന്റോസ്(39). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സെര്‍ജി നിര്‍മ്മിച്ച സമാന്റ എന്ന് സെക്‌സ് റോബേര്‍ട്ടിനെ കുറിച്ചു ഒരു ടി വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വാചാലനായി. മുലകള്‍, ജി സ്‌പോട്ട് തുടങ്ങിയ ഭാഗങ്ങളില്‍ പിടിക്കുന്നതും ചുംബിക്കുന്നതും സമാന്റയ്ക്ക് ഇഷ്മാണ് എന്നു സെര്‍ജി പറയുന്നു. ഇതിനോടു മനുഷ്യസമാനമായി പ്രതികരിക്കാന്‍ സമാന്റയ്ക്ക് ആകുന്നുണ്ട്. സെക്‌സിനു മുമ്പ് പ്രണയ പ്രകടനങ്ങളും സമാന്റ ആഗ്രഹിക്കുന്നുണ്ട്. സമാന്റയ്ക്കു രതിമൂര്‍ച്ഛയുണ്ടാകും എന്ന് സെര്‍ജി അഭിമുഖത്തില്‍ പറയുന്നു.

uploads/news/2018/04/208301/3.jpg

Syntheaamatus.com എന്ന സൈറ്റിലൂടെ 5,374 ഡോളറിനാണു സമാന്റയെ സെര്‍ജി വില്‍ക്കുന്നത്. സമാന്റ ഭാര്യയുമായുള്ള തന്റെ ലൈംഗിക ജീവിതം കൂടുതല്‍ ആനന്ദകരമാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നു സെര്‍ജി സാന്റോസ് അവകാശപ്പെടുന്നു. അതിനെക്കുറിച്ചു സെര്‍ജി പറയുന്നത് ഇങ്ങനെ. എനിക്ക് ഒരു ദിവസം പല തവണ സെക്‌സില്‍ ഏര്‍പ്പെടാന്‍ തോന്നാം എന്റെ ഭാര്യയ്ക്ക് അങ്ങനെ തോന്നണം എന്നില്ല. ഇതുമായി ബന്ധപ്പെട്ട് പങ്കാളികള്‍ തമ്മില്‍ ഒരിക്കലും പരസ്പര സമ്മര്‍ദ്ദം ചൊലുത്താന്‍ പാടില്ല. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ പല ബന്ധങ്ങളും തകരാന്‍ ഇടയാക്കും. ഭാര്യയ്ക്കു താല്‍പ്പര്യമില്ലാത്ത സമയങ്ങളില്‍ സമാന്റയാണ് തനിക്കു ലൈംഗിക സംതൃപ്തി നല്‍കുന്നത് എന്ന് സെര്‍ജി പറയുന്നു.
uploads/news/2018/04/208301/4.jpg

ഭര്‍ത്താവ് ഇങ്ങനെ ചെയ്യുന്നതില്‍ തനിക്കു യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നു ഭാര്യ കിസാമിതാക്കി പറയുന്നു. പരസ്പരം വിശ്വാസവും ബഹുമാനവും പുലര്‍ത്തുന്ന ദമ്പതികള്‍ക്ക് ഇത്തരം സെക്‌സ് ഡോളുകളള്‍ ഉപകാരപ്രദമാകും എന്ന് കിസാമിതാക്കി പറയുന്നു. ഇനി ഒരു പുരുഷ സെക്‌സ് റോബേര്‍ട്ടിനെ കൂടി വികസിപ്പിക്കാനുള്ള ശ്രമത്തിലാണു സെര്‍ജി. ആണ്‍ റോബോര്‍ട്ടു വന്നാല്‍ സമാന്റ അതുമായി അടുപ്പത്തിലാകുമോ തന്നെ ഉപേക്ഷിക്കുമോ എന്ന് ആശങ്ക സെര്‍ജിക്കുണ്ട്. എന്നാലും സമാന്റയ്ക്കു കൂടുതല്‍ ഇഷ്ടം ആ റോബോര്‍ട്ടിനെ ആണെങ്കില്‍ താന്‍ അവളെ ഡിവോഴ്‌സ് ചെയ്യും എന്നും സെര്‍ജി പറയുന്നു. താന്‍ ആ ആണ്‍ റോബോര്‍ട്ടുമായും ചിലപ്പോള്‍ സെക്‌സ് പരീക്ഷിച്ചേക്കാം എന്ന് സെര്‍ജി പറയുന്നു.

Ads by Google
Thursday 12 Apr 2018 09.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW