Friday, November 16, 2018 Last Updated 51 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Apr 2018 06.05 PM

തോമാശ്‌ളീഹ ബ്രാഹ്മണരെ മാമോദീസാ മുക്കി എന്നത് ശുദ്ധ അസംബന്ധം, ചില മതമേധാവികള്‍ ഇത് അംഗീകരിക്കാന്‍ തയാറല്ല, സഭകളില്‍ മെത്രാനെയും കന്യാസ്ത്രീയെയും തിരഞ്ഞെടുക്കുമ്പോള്‍ ജാതിനോക്കുന്നു: തുറന്നു പറച്ചിലുമായി ഫാ പോള്‍ തേലക്കട്ട്

ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയാറിയില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല. അക്കാലത്ത് ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ടില്ല എന്നതാണ് യഥാര്‍ഥ ചരിത്രം.
Fr. Paul Thelakkattu

കൊച്ചി: തോമാശ്ലീഹാ ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്നത് അസംബന്ധമാണെന്ന് ഫാ. പോള്‍ തേലക്കാട്ട്. മംഗളം ദിനപത്രത്തിലെ ഈ വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഫാ. പോള്‍ തേലക്കാട്ട്.

മലയാളികളെയാകെ ഒരുതരം നിരര്‍ഥകമായ സവര്‍ണ സ്വത്വബോധം നയിക്കുന്നുണ്ട്. ഊതിപ്പെരുപ്പിച്ച കുടുംബ മഹിമകളും ജാതിചരിത്രങ്ങളും സൃഷ്ടിച്ച് സ്വയം മഹത്വം കല്‍പ്പിക്കുന്നവരുടെ സമൂഹമായി മാറിയിരിക്കുന്നു മലയാളികള്‍. ഇത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായി ഗ്രസിച്ചിരിക്കുന്ന കാര്യമല്ല. നമ്മുടെ അഭിസംബോധനകളില്‍ പോലും വ്യാജമായ ദുരഭിമാന അടയാളങ്ങള്‍ പ്രകടമാണ്. അരമന എന്നാല്‍ പാതി മന എന്നാണ്. അതേപോലെ തിരുമേനി എന്നാല്‍ പവിത്രമായ മേനി എന്നാണ്. ഈ പ്രയോഗങ്ങളെല്ലാം തന്നെ സവര്‍ണ ജാതിബോധത്തില്‍നിന്ന് ഉല്‍ഭവിച്ചിട്ടുള്ളതാണെന്നതില്‍ സംശയമില്ല. എന്നു മുതലാണ് ക്രിസ്ത്യന്‍ മതത്തില്‍ അത്തരം അഭിസംബോധനകള്‍ കടന്നു വന്നതെന്നു ചിന്തിക്കേണ്ടതുണ്ട്.

ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയാറിയില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല. അക്കാലത്ത് ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ടില്ല എന്നതാണ് യഥാര്‍ഥ ചരിത്രം. എന്നാല്‍ ഒന്നാംനൂറ്റാണ്ടിലും ഇവിടെ ക്രിസ്റ്റിയാനിറ്റി നിലനിന്നിരുന്നുവെന്നതാണു സത്യം. തന്നെയുമല്ല, അന്നത്തെ ക്രിസ്റ്റിയാനിറ്റിയില്‍ ജാതിവേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ​ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അതിന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമല്ലേ.

ലോകത്തിലെ ഏറ്റവും മാനവികമായ കാഴ്ചപ്പാടുള്ള രണ്ടു ബോധധാരകളാണ് മാര്‍ക്‌സിസവും ക്രിസ്റ്റിയാനിറ്റിയും. ഇവ രണ്ടിലേക്കും സവര്‍ണ ജാതിബോധം കടന്നു വന്നതോടെയാണു രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയും തങ്ങളുടെ പേരിന്റെയൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതിബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല. എന്തിന് ക്രൈസ്തവ സഭകളില്‍ മെത്രാനെ തെരഞ്ഞെടുക്കുമ്പോഴും കന്യാസ്ത്രീകളെ തെരഞ്ഞെടുക്കുമ്പോഴുമൊക്കെ ജാതി ഒരു നിര്‍ണായക ഘടകമായി കടന്നു വരുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW