Wednesday, June 19, 2019 Last Updated 55 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Apr 2018 03.15 PM

അവസാനിക്കാത്ത അത്ഭുതങ്ങള്‍

''ബൈബിളില്‍ ഞാനെന്റെ പേര് കണ്ടു. എത്രയോ പേരെ രക്ഷപ്പെടുത്തിയ, രാജ്യരക്ഷകനായ ഒരാളായിട്ടാണ് ഞാനതില്‍ എന്നെ കണ്ടത്. ഇംഗ്ലീഷ് ഭാഷയില്‍ എന്റെ പേരിന്റെ സ്‌പെല്ലിംഗ് ചെറുതായി മാറിയിട്ടുണ്ടെന്നു മാത്രം. കരയില്‍ നിന്ന് ഏകദേശം 35000 അടി ഉയരത്തില്‍, പറക്കുന്ന വിമാനത്തിലിരുന്നാണ് ആ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ആര്‍ക്കിടെക്ട് പത്മശ്രീ.ജി.ശങ്കറിന്റെ ജറുസലേം യാത്രാനുഭവങ്ങള്‍.''
uploads/news/2018/04/208086/travel110418a1.jpg

മഞ്ഞു പൊഴിയുന്ന ബത്‌ല ഹേം താഴ്‌വര, മുന്തിരിവള്ളികള്‍ പൂക്കുകയും അത്തിക്കായകള്‍ പഴുക്കുകയും ചെയ്യുന്ന ഗ്രാമ ങ്ങള്‍... മൂറിന്‍ മലകളും കുന്തിരിക്കുന്നുകളും പരിമള പര്‍വ്വതങ്ങളും... സോളമന്‍ ചക്രവര്‍ത്തി കവിത കുറിച്ച ദേവഭൂമി... ദൈവപുത്രന്‍ മനുഷ്യ നായി പിറന്നുവീണ മണ്ണ്... എത്ര ശ്രമിച്ചാലും പറിച്ചെറിയാന്‍ കഴിയാത്ത മോഹമാണ് ആ നാട്, ജറുസലേം. മെക്ക കഴിഞ്ഞാല്‍ ലോക ത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ജറു സലേമിലേക്ക് ആര്‍ക്കിടെക്ട് ജി.ശങ്കറിന്റെ യാത്ര...

വായന ഒരു വഴികാട്ടി


ഒരിക്കല്‍ പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടന്‍ എന്ന പുസ്തകത്തില്‍ ഏലിയാവിനെക്കുറിച്ച് വായിക്കാനി ടയായി. ഒരു ഹിന്ദു എന്ന നിലയിലും വിശുദ്ധ ബൈബിളില്‍ എനിക്ക് കാര്യമായ ഗ്രാഹ്യമില്ലാതിരുന്നതു കൊണ്ടും ഏലിയാവ് പുതിയ അറിവായിരുന്നു. അതില്‍ ത്തന്നെ മോശയെ പറ്റിയും പരാമര്‍ശമുണ്ട്. മോശയുടെ യാത്രകളെ പറ്റി ഇതിനു മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും കൂടുതലായി ഒന്നുമറിയാന്‍ കഴിഞ്ഞിരുന്നില്ല.

ആ സമയത്തു തന്നെയാണ് ഡാവിഞ്ചി കോഡ് എന്ന പുസ്തകവും ഞാന്‍ വായിക്കുന്നത്. ഇതെല്ലാം ബൈബി ളിന്റെ പഠനങ്ങളിലേക്കു നയിച്ചു. വായനയുടെ വസന്ത കാലത്തില്‍ അങ്ങനെ അത്ഭുതകരമായ പല സംഭവ ങ്ങളുമുണ്ടായിട്ടുണ്ട്. അതിലെ ഓരോ വാക്കും വരിയും എന്നെ പഴയ നിയമത്തിലേക്കൊരു അന്വേഷണത്തിനു പ്രേരിപ്പിക്കുകയായിരുന്നു.

യാദൃച്ഛികമായ യാത്ര


എന്റെ യാത്രകള്‍ക്കൊന്നിനും തിരക്കഥയില്ല. തികച്ചും യാദൃച്ഛികമായി മാത്രം സംഭവിച്ച യാത്രകളാണത്, മറക്കാനാകാത്ത ഓര്‍മ്മകളും. ഈ യാത്ര തരപ്പെട്ടതും അത്ഭുതകരമായി തന്നെ.

ഈജിപ്തില്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഞാനും ഭാര്യ സുഗതയും അവിടേക്കു പോയത്. അവിടെ വച്ച് തികച്ചും യാദൃശ്ചികമായി മറ്റൊരു യാത്ര സംഘത്തെ പരിചയപ്പെട്ടു. ബൈബിളിലെ വഴികളാണ് അവരുടെ ലക്ഷ്യമെ ന്നറിഞ്ഞ ഞാനും അവരോടൊപ്പം കൂടുകയായിരുന്നു.

uploads/news/2018/04/208086/travel110418a2.jpg

അതിനു തൊട്ടുമുന്‍പ് ബൈബിളിന്റെ ഒരു ലഘുപ്പതിപ്പ് വായിച്ചിരുന്നു എന്നതും ഇതിനോടൊപ്പം ചേര്‍ക്കാം. ജറുസലേം യാത്രയില്‍ എന്നോടൊപ്പമുണ്ടായിരുന്ന 40 പേരില്‍ ഞാനും മറ്റൊരാളുമൊഴികെ ബാക്കി എല്ലാവരും ക്രിസ്ത്യാനികളായിരുന്നു.

ബൈബിളിന്റെ ചില പഠനങ്ങള്‍ മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. വിശുദ്ധ ബൈബിള്‍ വായിച്ചിട്ടില്ലാത്ത, പഠിച്ചിട്ടില്ലാത്ത ഒരു ഹിന്ദുവിന്റെ ജറുസലേം യാത്ര ഏറെ വിഷമം പിടിച്ചതാകുമെന്നാണ് ഞാന്‍ കരുതിയത്.

യാത്രയിലെ തോഴി


എന്നാല്‍ എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ആ യാത്രയില്‍ കൂട്ടായി ഒരാളെ കിട്ടി. കൊല്ലം, പത്തനാപുരം സ്വദേശി വിന്‍സി. വിന്‍സി വിശദീകരിച്ചു തന്നപ്പോഴാണ് കഥകളിലൂടെ കേട്ടറിവു മാത്രമായിരുന്ന പല സ്ഥലങ്ങളും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു വന്നത്.

സംഘത്തോടൊപ്പം ആദ്യമെത്തിയത് നെബോ പര്‍വതമുകളിലാണ്. ദൈവം അവസാനമായി മോശയ്ക്ക് കാനാന്‍ ദേശം കാണിച്ചുകൊടുത്തത് ഈ മല മുകളില്‍ നിന്നാണത്രെ. ഇസ്രയേല്‍ ജനതയെ ഈജിപ്തിന്റെ അടിമത്തത്തി ല്‍ നിന്നു മോചിപ്പിച്ച, മോശ അവര്‍ക്ക് വാഗ്ദാനം ചെയ്ത പാലും തേനും ഒഴുകു ന്ന സ്ഥലം, കാനാന്‍ ദേശം.

കൂടാതെ പോപ്പിന്റെ സന്ദര്‍ശന സ്മാര കവും പോപ്പ് നട്ട ഒലീവ് മരവും ഒരു മ്യൂ സിയവും അവിടെയുണ്ട്. അവിടെ നിന്നു ള്ള യാത്ര ചെന്നെത്തിയത് ക്രിസ്തു ദേവ ന്‍ ബാല്യം ചെലവഴിച്ച നസറേത്തിലായിരുന്നു. യേശുവിന്റെ മാതാവിനു മുമ്പില്‍ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട മംഗള വാര്‍ത്താപള്ളിയും സന്ദര്‍ശിച്ചു.

uploads/news/2018/04/208086/travel110418a3.jpg

കാത്തിരുന്ന കാഴ്ചകള്‍


മലയിറങ്ങി തിരികെയുള്ള യാത്രയില്‍ ഇസ്രയേലിന്റെ വികസനക്കുതിപ്പ് ജാലക കാഴ്ചകളായി തെളിഞ്ഞു. മരുഭൂമി പോ ലുള്ള സ്ഥലങ്ങളെ പച്ചപ്പണിയിക്കാനു ള്ള തീവ്രശ്രമവും അതിന്റെ കുറച്ചു സാ ക്ഷാത്കാരങ്ങളും.

സത്യത്തില്‍ ബത്‌ലഹേമിലേക്കുള്ള യാത്രയാണ് ഞാന്‍ ഏറെ ആഗ്രഹിച്ചി രുന്നതും കാത്തിരുന്നതും. കാഴ്ചകള്‍ ക്കു വേണ്ടിയായിരുന്നില്ല, വിശ്വാസമെ ന്ന കണ്ണിലൂടെയുള്ള കാഴ്ചകളാണ് അവിടെ യെത്തുന്നവര്‍ക്ക് കിട്ടുന്നതെന്ന് കേട്ടിട്ടുണ്ട്.

അവിടേക്കുള്ള യാത്രയി ല്‍ ഗിരിപ്രഭാഷണമലയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച താബ്ഗ പള്ളിയും ഒലീവ് ചക്കുമെല്ലാം കണ്ടു മന സ്സു നിറഞ്ഞാണ് മടക്കം. ആ കാഴ്ചകളി ലെല്ലാം മാനവരാശിയ്ക്കു വേണ്ടി ജീ വിച്ച ദൈവപുത്രന്റെ സ്‌നേഹവും കരുതലുമാണ് എനിക്കനുഭ വിക്കാനായത്.

ഇതിനെല്ലാം ശേഷമാണ് ഗലീലി കട ല്‍ക്കരയിലെത്തിയത്. യഥാര്‍ത്ഥ ത്തില്‍ ഗലീലി ഒരു കടലല്ല. വിശാലമാ യൊരു ശുദ്ധ ജലതടാകമാണ്. അതിനേ ക്കാളേറെ ഇസ്രയേലിന്റെ ജീവജലം എന്നും പറയാം.

ഒരുപക്ഷേ, ലോകത്തൊ രു രാജ്യവും കുടി വെള്ളത്തിന്റെ കാര്യത്തില്‍ ഇത്രയും സ്വയം പര്യാപ്തമ ല്ല. ഇസ്രയേലില്‍ എവിടെ നിന്നും ശുദ്ധവെള്ളം കുടിക്കാം; പൊതു ടാപ്പില്‍ നിന്നാണെങ്കില്‍ പോലും. ഗലീലി തടാകമാണെങ്കില്‍ പോലും ഒരു മഴയും കാറ്റും വന്നാല്‍ കടലുപോലെ ഇളകി മറിയാറുണ്ട്.

ജോസഫിന്റെ മരപ്പണി ശാല, യേശു ദേവന്‍ അവസാന അത്താഴം കഴിച്ചതായി വിശ്വസിക്കുന്ന സ്ഥലം, ജറുസലേമിനെ നോക്കി യേശുദേവന്‍ വിലപിച്ച സ്ഥലം... ഈ കാഴ്ചകളെല്ലാം കാണുന്നതിനിടയി ലാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ആത്മീയനുവഭവമുണ്ടായത്.

അതൊരി ക്കലും മറക്കാനോ പറയാതിരിക്കാനോ കഴിയില്ല. യേശു, ബന്ധിതനായി പിലാത്തോസ് എന്ന ന്യായാധിപനു മുന്നില്‍ നിന്നിരുന്ന സ്ഥലം, യേശു സ്വര്‍ഗാരോഹണം ചെയ്ത ഒലീവുമല...

uploads/news/2018/04/208086/travel110418a4.jpg

കുരിശിന്റെ വഴിയിലെ ആദ്യത്തെ സ്‌റ്റേഷനിലെത്തിയപ്പോള്‍, എന്റെ ഹൃദയമിടിപ്പു പോലും നിന്നതു പോലെ യാണ് തോന്നിയത്. മരക്കുരിശുമായി ദൈവപുത്രന്‍ നടന്ന വഴികളിലൂടെ നടക്കു മ്പോള്‍ ബൈബിളിലെ കഥാ സന്ദര്‍ഭം വിന്‍സി വിശദീകരിക്കുകയായിരുന്നില്ല. ഒരു തേങ്ങലോടെ ഓരോ വാക്കും കൂട്ടി ചേര്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു.

അവിടെയെത്തുന്ന വലിയൊരു വിശ്വാസി സമൂഹത്തിനും ആത്മനിയന്ത്രണം നഷ്ട പെടുന്നതില്‍ തെറ്റു പറയാനാകില്ല. കാരണം ആ വഴികളിലൂടെ നടക്കുമ്പോള്‍ യേശുവിന്റെ പീഢകളും നൊമ്പരങ്ങളും വേദനകളുമെല്ലാം എനിക്കു പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു..

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ഥന പഠിപ്പിച്ച ഗുഹയും കണ്ട് ഓശാ നവീഥികളിലൂടെ ഞാന്‍ നടന്നു. മാതാവിന്റെ സ്വര്‍ഗാരോഹണ പള്ളിയും കണ്ട് കയ്യഫാസിന്റെ അരമനയിലെത്തിയപ്പോഴാണ് പീഡനങ്ങ ളേറ്റുവാങ്ങിയ യേശുവിന്റെ ത്യാഗസ്മര ണകള്‍ വീണ്ടും അലയടിച്ചെത്തിയത്. കയ്യഫാസിന്റെ അരമനയിലെ ജയില്‍ മുറിയിലെ ഇരുട്ടറയില്‍, ഇപ്പോള്‍ വിശ്വാ സത്തിന്റെ വെളിച്ചം പരന്നിരിക്കുന്നു.

യേശുവിനെ ഇരുട്ടറയിലേക്ക് തള്ളിയ ദ്വാരം, അതിലൂടെ 20 അടിയോളം താഴ്ച യിലേക്ക് തള്ളിയിടുകയായിരുന്നത്രെ. എന്നിട്ടും അവന്റെ എല്ലുകള്‍ പൊട്ടിയി ല്ല.. ബൈബിളിലെ ഈ പരാമര്‍ശ ഭാഗം വിന്‍സി വായിച്ചപ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്.

തങ്ങള്‍ക്കു വേണ്ടി പീഡനമനുഭവിച്ച ദൈവപുത്രന്റെ ത്യാഗ സഹനസ്മരണകള്‍ നെഞ്ചേറ്റിയാ ണ് ഓരോ വിശ്വാ സിയും അവിടെ നിന്നും പുറത്തേക്ക് വരുന്നത്.

uploads/news/2018/04/208086/travel110418a.jpg

അവസാനിക്കാത്ത അത്ഭുതങ്ങള്‍


യാത്രയ്ക്കിടെ സന്തോഷമുണ്ടാക്കിയ മറ്റൊരു സംഭവം കൂടിയുണ്ടായി. മടക്ക യാത്രയ്ക്കിടെ സഹയാത്രികയായ വിന്‍സിയുടെ പക്കലുള്ള ഒരു ബുക്കില്‍ ലക്ഷണം നോക്കി. ആ ബുക്കിലെ ഒരു വാചകം എന്നെ ഒരുപാട് അത്ഭുത പ്പെടുത്തി. ബൈബിളില്‍ ഞാനെന്റെ പേര് കണ്ടു.

ബൈബിളിന്റെ ജഡ്ജസ് 3, (ന്യായാധിപന്‍മാര്‍ 3) എന്ന ഭാഗത്തിന്റെ അവസാന ഖണ്ഡികയില്‍ എന്റെ പേ രുണ്ട്. എത്രയോ പേരെ രക്ഷപ്പെടുത്തിയ, രാജ്യ രക്ഷകനായ ഒരാളായിട്ടാണ് ഞാന തില്‍ എന്നെ കണ്ടത്.

ഇംഗ്ലീഷ് ഭാഷയില്‍ എന്റെ പേരിന്റെ സ്‌പെല്ലിംഗ് ചെറുതായി മാറിയിട്ടുണ്ടെന്നു മാത്രം. മലയാള പരി ഭാഷയില്‍ അത് കൃത്യമായി തന്നെയാണ്. കരയില്‍ നിന്നു ഏകദേശം 35000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിലിരു ന്നാണ് ഈ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വ ഹിച്ചത്.

ഓരോ യാത്രയും ഭാഗ്യം തന്നെയാ ണ്. വിശ്വം മുഴുവന്‍ വിശ്വാസത്തിന്റെ പാ തയിലേക്ക് കൊണ്ടുവരാന്‍ സാധിച്ച ഒരു മഹാജീവിതത്തിന്റെ കാല്‍പ്പാടുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നതൊരു മഹാ ഭാഗ്യവും.

അവസരങ്ങള്‍ വന്നെത്തിയാല്‍ രണ്ടാ മതും മൂന്നാമതും പോകാനാഗ്രഹിക്കുന്ന ഒരിടമാണ് ജറുസലേം. ഓരോ യാത്രയും പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായിക്കുന്നതിനു തുല്യമായിട്ടാണ് എനി ക്ക് തോന്നുന്നത്. അതിനു വേണ്ടി, കാണാത്ത ലോകങ്ങള്‍ കണ്ടു തീര്‍ക്കാന്‍ ഈ ഭൂമിയില്‍ ഇനിയും മനുഷ്യനായി പിറക്കണമെന്നാണ് ആഗ്രഹം.

കെ. ആര്‍ ഹരിശങ്കര്‍

Ads by Google
Wednesday 11 Apr 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW