Thursday, September 13, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Apr 2018 12.53 AM

വിഷു ഉത്സവം: ശബരിമല നട തുറന്നു

uploads/news/2018/04/207928/2.jpg

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി നട തുറന്ന്‌ ഭക്‌തജന സാന്നിധ്യമറിയിച്ച്‌ ശ്രീലകത്ത്‌ നെയ്‌വിളക്ക്‌ തെളിച്ചു. ഗണപതിനടയും നാഗര്‍നടയും തുറന്നു പടിയിറങ്ങി താഴെ മുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു.
15 നാണ്‌ വിഷു. പുലര്‍ച്ചെ നാലിനു നട തുറക്കും. രാവിലെ ഏഴുവരെ ഭക്‌തര്‍ക്കു കണിദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ഈ സമയം തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരിയും വിഷുക്കൈനീട്ടം നല്‍കും. 14 ന്‌ രാത്രി അത്താഴപൂജ കഴിഞ്ഞ്‌ ഓട്ടുരുളിയില്‍ കണി ഒരുക്കിവച്ചശേഷം നടയടയ്‌ക്കും.
നാളികേര മുറിയിലെ തിരി തന്ത്രി തെളിയിച്ച്‌ ആദ്യം അയ്യപ്പസ്വാമിയെ കണി കാണിക്കും. തുടര്‍ന്ന്‌ ഭക്‌തര്‍ക്ക്‌ കണി കാണിക്കാനുള്ള സൗകര്യമൊരുക്കും. 18നു രാത്രി 10 നു നടയടയ്‌ക്കും.

ഇടവത്തില്‍ ദേവപ്രശ്‌നം

ശബരിമല: ഇടവമാസത്തില്‍ നട തുറന്നിരിക്കുന്ന സമയം ശബരിമലയില്‍ ദേവപ്രശ്‌നം നടത്താന്‍ ഇന്നലെ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.
ആറാട്ട്‌ ഉത്സവത്തിനായി പമ്പയിലേക്കു വന്ന ആന ഇടഞ്ഞതുമൂലം തിടമ്പ്‌ താഴെ വീണ്‌ അനിഷ്‌ട സംഭവമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തന്ത്രിമാരുടെയും പന്തളം കൊട്ടാരം, ബോര്‍ഡ്‌ എന്നിവരുടെയും അഭിപ്രായപ്രകാരമാണ്‌ ദേവപ്രശ്‌നം നടത്താനുള്ള തീരുമാനം.
ദൈവജ്‌ഞന്‍മാരെ പിന്നീട്‌ തീരുമാനിക്കും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബോര്‍ഡ്‌ ദേവസ്വം കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.

Ads by Google
Wednesday 11 Apr 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW