ഐപിഎല്ലിലൂടെ ഏറ്റവും അധികം സാമ്പത്തിക നേട്ടമുണ്ടാക്കിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണിയാണ് പട്ടികയില്‍ ആദ്യ സ്ഥാനം അലങ്കരിക്കുന്നത്. 107.84 കോടി രൂപയാണ് ധോണി പത്തു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ നിന്നുമുണ്ടാക്കിയത്. ഐപിഎല്‍ ആരംഭിച്ച 2008 മുതലുള്ള താരങ്ങളുടെ സാമ്പത്തിക നേട്ടത്തെക്കുറിച്ച് മണിബോള്‍ നടത്തിയ സര്‍വെയിലാണ് ഇതു പറയുന്നത്.
രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയാണ്. താരം കരസ്ഥമാക്കിയത് 101.60 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് ഡല്‍ഹി നായകന് ഗൗതം ഗംഭീറാണ്. 94.62 രൂപ കോടി രൂപയാണ് ഗംഭീറിന്റെ നേട്ടം. അതേ സമയം പട്ടികയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. 92.20 കോടി രൂപയാണ് വിരാടിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്ത് യുവരാജ് സിംഗാണ്. യുവി ഇതു വരെ ഐപിഎല്ലില്‍ നിന്നു നേടിയത് 83.60 കോടി രൂപയാണ്. ആറാം സ്ഥാനത്ത് സുരേഷ് റെയ്നയാണ്. റെയ്നക്കു ലഭിച്ചത് 77.74 കോടി രൂപയാണ്.
എ.ബി. ഡിവില്ലിയേഴ്സാണ് വിദേശ താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനം നേടിയത്. 69.51 കോടി രൂപയാണ് താരത്തിനു ലഭിച്ചത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഓസീസ് താരം ഷെയ്ന് വാട്സണ് ഇടം നേടി. 69.13 കോടി രൂപയാണ് വാട്സണ് ഇതു വരെ നേടിയത്.