Friday, June 07, 2019 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Apr 2018 03.22 PM

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മാറ്റാന്‍ ചില വീട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കാം

uploads/news/2018/04/207809/beautytips100418.jpg

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം മുഖഭംഗിയിലെ മാറ്റു കുറയ്ക്കും. കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ ചെയ്യാവുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റുകള്‍ വഴി കറുപ്പു നിറം എളുപ്പത്തില്‍ ഇല്ലാതാക്കാം.

കുക്കുംബര്‍ ടീ ബാഗ് ട്രീറ്റ്‌മെന്റ്


വേണ്ട സാധനങ്ങള്‍
മുകള്‍വശം അല്‍പ്പം കീറിയ ടീ ബാഗുകള്‍ - രണ്ടെണ്ണം
നീളത്തില്‍ കുനുകുനാ അരിഞ്ഞ കുക്കുംബര്‍ - രണ്ട് ടീസ്പൂണ്‍
മീഡിയം വലിപ്പത്തിലുള്ള പട്ടാണിക്കടല(ഗ്രീന്‍ പീസ്) പ്ലാസ്റ്റിക് കവറിലിട്ട് ഫ്രീസറില്‍ വച്ച് തണുപ്പിച്ചത് -100 ഗ്രാം

ചെയ്യേണ്ട വിധം


1. ടീ ബാഗിനുള്ളില്‍ ഒരു ടീസ്പൂണ്‍ കുക്കുംബര്‍ വച്ച് കണ്ണടച്ച് കണ്ണിന് മുകളില്‍ ഈ ടീ ബാഗ് വയ്ക്കുക.
2. അതിനു മുകളില്‍ തണുപ്പിച്ച പട്ടാണിക്കടലയുള്ള കവറും വയ്ക്കുക.
3. 10 മിനിറ്റ് വച്ച ശേഷം എടുത്തു മാറ്റുക.
4. ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്താല്‍ കണ്‍തടങ്ങളിലെ കറുപ്പ് മാറും.

ടൊമാറ്റോ ട്രീറ്റ്‌മെന്റ്


വേണ്ട സാധനങ്ങള്‍
തക്കാളി നീര് - രണ്ട് ടീസ്പൂണ്‍
നാരങ്ങാ നീര് - രണ്ട് ടീസ്പൂണ്‍
മിന്റ് ഇല - ഒരെണ്ണം

uploads/news/2018/04/207809/beautytips100418a.jpg

ചെയ്യേണ്ട വിധം


1. ഒരു ടീസ്പൂണ്‍ തക്കാളി നീരും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ഒരുമിച്ചാക്കുക.
2. ഈ മിശ്രിതം കണ്ണിനു ചുറ്റും മൃദുവായി പുരട്ടുക.
3. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക.
4. ദിവസത്തില്‍ രണ്ടു തവണ ഇതു ചെയ്യുക.
5. എല്ലാദിവസവും തക്കാളി -നാരങ്ങാ ജ്യൂസും അതിനൊപ്പം മിന്റ് ഇലയുമിട്ട് പാനീയമാക്കി കുടിക്കുന്നതും കണ്‍തടങ്ങളിലെ കറുപ്പു നിറം മാറ്റും.

ഓറഞ്ച് ട്രീറ്റ്‌മെന്റ്


വേണ്ട സാധനങ്ങള്‍
ഓറഞ്ച് ജ്യൂസ്- അഞ്ച് ടേബിള്‍സ്പൂണ്‍
ഗ്ലിസറിന്‍ - അഞ്ച് തുള്ളി
തണുത്ത വെള്ളം - രണ്ട് കപ്പ്

ചെയ്യേണ്ട വിധം


1. മൂന്ന് ടീസ്പൂണ്‍ ഓറഞ്ചു ജ്യൂസും ഒരു തുള്ളി ഗ്ലിസറിനും ഒരുമിച്ചാക്കുക.
2. കണ്ണടച്ച ശേഷം ചുറ്റും അത് പുരട്ടുക.
3. അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
4. കറുപ്പു മാറുന്നതു മാത്രമല്ല കണ്ണിന് തിളക്കം കൂടാനും ഇത് സഹായിക്കും.

uploads/news/2018/04/207809/beautytips100418b.jpg

പൊട്ടറ്റോ / മില്‍ക്ക് ട്രീറ്റ്‌മെന്റ്


വേണ്ട സാധനങ്ങള്‍
ഉരുളക്കിഴങ്ങ് ജ്യൂസ് - ഒരു കപ്പ്
ഫ്രീസറില്‍ വച്ച് ചെറിയ ക്യൂബുകളാക്കിയ പാല്‍ - അഞ്ച് എണ്ണം
പഞ്ഞി - ആവശ്യത്തിന്
തണുത്ത വെള്ളം - രണ്ട് കപ്പ്

ചെയ്യേണ്ട വിധം


1. ഉരുളക്കിഴങ്ങ് ജ്യൂസിലേക്ക് പഞ്ഞി മുക്കുക.
2. കണ്ണടച്ച് അതിനു മുകളിലായി പഞ്ഞി വയ്ക്കുക.
3. പത്തു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
4. പാല്‍ ക്യൂബുകള്‍ കണ്ണടച്ച് അതിനു മുകളില്‍ വയ്ക്കുക.
5. ഉരുകി തുടങ്ങുമ്പോള്‍ പഞ്ഞി വച്ച് മൃദൃവായി തിരുമ്മുക.
6. തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

ലക്ഷ്മി ബിനീഷ്

Ads by Google
Tuesday 10 Apr 2018 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW