Wednesday, January 09, 2019 Last Updated 14 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Apr 2018 02.13 AM

മദര്‍ മേരി സെലിന്‍ ദൈവദാസി; നാമകരണത്തിനു തുടക്കം

uploads/news/2018/04/207732/re4.jpg

കൊച്ചി: ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതമായിരുന്നു ദൈവദാസി മദര്‍ മേരി സെലിന്റേതെന്നു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. കര്‍മലീത്ത സന്യാസിനി സമൂഹാംഗം (സി.എം.സി) മദര്‍ മേരി സെലിന്റെ നാമകരണനടപടിക്കു തുടക്കംകുറിച്ച്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌സ്‌ ഹൗസില്‍ നടന്ന ചടങ്ങില്‍ ദൈവദാസി പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍.
സന്യസ്‌ത ജീവിതത്തിന്റെ അടിസ്‌ഥാന സ്വഭാവമാണു ജീവിതവിശുദ്ധി. സമൂഹത്തില്‍ പ്രകാശിപ്പിക്കുമ്പോഴാണു വിശുദ്ധി പൂര്‍ണതയിലെത്തുക. സന്യാസജീവിതത്തിലെയും നേതൃത്വ ശുശ്രൂഷയിലെയും മഹനീയ മാതൃകയാണു ദൈവദാസിയുടേത്‌. മദറിന്റെ പ്രാര്‍ഥന ആഴങ്ങളിലേക്കും പ്രവര്‍ത്തനം മനുഷ്യഹൃദയങ്ങളിലേക്കും പടര്‍െന്നന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
നാമകരണ നടപടികളുടെ ട്രിബ്യൂണല്‍ അംഗങ്ങള്‍ ചടങ്ങില്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍, സി.എം.ഐ. പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ജോസ്‌ പൊള്ളയില്‍, സി.എം.സി. മദര്‍ ജനറര്‍ സിസ്‌റ്റര്‍ സിബി, നാമകരണ നടപടികളുടെ പ്രമോട്ടര്‍ ഓഫ്‌ ജസ്‌റ്റിസ്‌ റവ. ഡോ. ബിജു പെരുമായന്‍, പോസ്‌റ്റുലേറ്റര്‍ സിസ്‌റ്റര്‍ ആവില, സി.എം.സി. മേരിമാതാ പ്ര?വിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ ഡോ. പ്രസന്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Tuesday 10 Apr 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW