Friday, November 16, 2018 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 09 Apr 2018 08.20 PM

100 വര്‍ഷം പഴക്കമുള്ള ശരീരം നഷ്ടപ്പെട്ട തല...ചുരുളഴിഞ്ഞ് ആ മമ്മിയുടെ ദുരൂഹത..

uploads/news/2018/04/207555/15.gif

1915ലാണ് അമേരിക്കന്‍ ഗവേഷകര്‍ ഈജിപ്തില്‍ നിന്ന് തല മാത്രമുള്ള മമ്മി കണ്ടെത്തിയത്. ഏകദേശം 4000 വര്‍ഷം പഴക്കമുള്ളതായിരുന്നു ആ മമ്മിയുടെ തല കണ്ടെത്തിയ കല്ലറ. അതിനാല്‍ത്തന്നെ കാലപ്പഴക്കം ആവശ്യത്തിലേറെ പ്രശ്നങ്ങള്‍ ആ തലയില്‍ സൃഷ്ടിച്ചിരുന്നു. 2009ലാണു പിന്നീട് അതിനെപ്പറ്റി കൂടുതല്‍ ഗവേഷണം നടന്നത്. തലയൊഴികെ ബാക്കിയെല്ലാ ഭാഗങ്ങളും ആരോ നശിപ്പിച്ചിരുന്നു. ആരാണ് അതിനു പിന്നിലെന്നത് ഇപ്പോഴും ദുരൂഹമായ രഹസ്യം. മറ്റെല്ലാ കല്ലറകളിലെയും പോലെത്തന്നെയായിരുന്നു അതിനുള്‍വശത്തെയും നിര്‍മിതി. ഒരു പ്രത്യേകത മാത്രം. അതിനകത്ത് പഴയ കാലത്തെ അവശിഷ്ടങ്ങള്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. മാത്രവുമല്ല ആ കല്ലറയ്ക്ക് തീകൊളുത്തിയ അവസ്ഥയിലായിരുന്നു.

അത് പുരുഷന്റെയാണോ സ്ത്രീയുടെയാണോ എന്നറിയുകയായിരുന്നു ആദ്യ ലക്ഷ്യം. പക്ഷേ പരീക്ഷണങ്ങളൊന്നും വിജയം കണ്ടില്ല. കണ്ടെത്തി ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഗവേഷകര്‍ ആ മമ്മിയുടെ തല ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സിലേക്ക് അയച്ചു. മമ്മികളെ അടക്കം ചെയ്യുന്ന കല്ലറകളില്‍ കയറി മോഷ്ടിക്കുന്നതു പഴയകാലത്തു പതിവായിരുന്നു. അത്തരത്തില്‍ ഒരു കൊളളസംഘമായിരുന്നിരിക്കാം അവിടത്തെ ആക്രമണത്തിനു പിന്നിലെന്നാണു ഗവേഷകര്‍ പറയുന്നത്. കൂടുതല്‍ തിരച്ചിലില്‍ കല്ലറ ഈജിപ്തിലെ ഒരു പഴയ ഗവര്‍ണറുടെയാണെന്നു വ്യക്തമായി. ജെഹുതൈനാക്ത് എന്ന ഗവര്‍ണറുടെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ മമ്മിയാണ് അതെന്നതും വ്യക്തമായി. തങ്ങള്‍ക്കു ലഭിച്ച തലയുടെ ഉടമ ആരെന്നറിയേണ്ടത് അത്യാവശ്യമായി. പക്ഷേ മമ്മി ഗവര്‍ണറുടെ തന്നെയാണെന്ന് ഉറപ്പിക്കാനായുള്ള ശ്രമങ്ങള്‍ക്കിടെ ഡിഎന്‍എ പരിശോധനയൊന്നും അന്നുണ്ടായിരുന്നില്ല. പിന്നെയും ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴാണ് അത്തരം പരിശോധനകളുടെ സാധ്യത തെളിഞ്ഞു വരുന്നത്. എന്നാല്‍ 4000 വര്‍ഷം മുന്‍പുള്ള മമ്മിയില്‍ നിന്ന് ഡിഎന്‍എ ലഭിക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു. ജെഹുതൈനാക്തിന്റേതെന്നു കരുതുന്ന മമ്മിയാകട്ടെ തകര്‍ക്കപ്പെട്ട നിലയിലും. മാത്രവുമല്ല പ്രതിമയുടെ കവിളെല്ലുകളും താടിയെല്ലിന്റെ നിര്‍ണായക ഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു.

സാധാരണ ഗതിയില്‍ താടിയെല്ലും കവിളെല്ലും സ്‌കാന്‍ ചെയ്താല്‍ അസ്ഥികൂടം സ്ത്രീയുടെയാണോ പുരുഷന്റെയാണോ എന്നു തിരിച്ചറിയാനാകും. ഈജിപ്തിലെ മരുഭൂമിയിലെ ചൂടേറിയ കാലാവസ്ഥ കാരണം മമ്മിയില്‍ നിന്നു 'സംരക്ഷിക്കപ്പെട്ട' നിലയിലുള്ള ഡിഎന്‍എ ലഭിക്കാനും ഏറെ ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്നാണ് ഗവേഷകര്‍ എഫ്ബിഐയുടെ സഹായം തേടുന്നത്. എത്ര പഴക്കമേറിയ ജൈവ വസ്തുക്കളുടെയും ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനുള്ള എഫ്ബിഐയുടെ സാങ്കേതിക നിലവാരമാണ് ഗവേഷകരെ അത്തരമൊരു നീക്കത്തിലേക്കു നയിച്ചത്. എന്തായാലും സംഗതി ഫലം കണ്ടു. ഫൊറന്‍സിക് വിദഗ്ധയായ ലൊറെയ്ലാണ് ഇക്കാര്യത്തില്‍ സഹായവുമായെത്തിയത്. മമ്മിയുടെ പല്ലിനു കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ലൊറെയ്ല്‍ അവിടം ചെറുതായി 'ഡ്രില്‍' ചെയ്തെടുത്തു. ഡിഎന്‍എ പരിശോധനയ്ക്കു വേണ്ടത്ര പല്ലിന്റെ പൊടിയും വേര്‍തിരിച്ചെടുത്തു. പരീക്ഷണത്തില്‍ ആ ഡിഎന്‍എയില്‍ നിന്നു അതൊരു പുരുഷന്‍ 'മമ്മിഫിക്കേഷനു' വിധേയമായതാണെന്നു തിരിച്ചറിഞ്ഞു.

Ads by Google
Monday 09 Apr 2018 08.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW