Sunday, February 24, 2019 Last Updated 45 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 09 Apr 2018 11.15 AM

എൽജി G7 ThinQ ചിത്രങ്ങളും സവിശേഷതകളും പുറത്തായി

LG G7 ThinQ leaked photos

എൽജിയുടെ ഏറ്റവും പുതിയ മോഡലായ എൽജി G7 ThinQ ന്റെ ചിത്രങ്ങളും പ്രത്യേകതകളും പുറത്തായി. റിലീസിന് മുമ്പ് തന്നെ ചിത്രങ്ങളും വിവരങ്ങളും പുറത്താവുന്നത് പുതിയ സംഭവല്ല, പക്ഷെ പുറത്തിറങ്ങിയ എൽജിയുടെ ഈ മോഡലിൽ വ്യത്യസ്തമായ ഒരുപിടി ഫീച്ചറുകളുണ്ട്.

TechRadar ആണ് ഈ മോഡലിന്റെ AnTuTu റിപ്പോർട്ടും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. റിപോർട്ടുകൾ പ്രകാരം തീർച്ചയായും ഇതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങളോട് കൂടിയ ഫോണായിരിക്കും. LG-G710TM എന്ന പേരിൽ മെയ് മാസത്തിൽ അമേരിക്കയിൽ ഈ ഫോൺ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.പുറത്തായ ചിത്രത്തിൽ നിന്നും ഫോണിന് നോച്ച് ഉണ്ടെന്ന കാര്യം ഉറപ്പാണ്.

LG G7 ThinQ leaked photos

കൂടുതൽ ബെസൽ കുറച്ച ഡിസ്പ്ളേയാണ് ലഭിച്ചിരിക്കുന്നത്. വലത് ഭാഗത്ത് പവർ ബട്ടണും ഇടത് ഭാഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മാത്രം ഒരു ബട്ടണും ഉണ്ട്. ഫോണിന് 4ജിബി റാം, 64ജിബി റോം എന്നിവയും Qualcomm Snapdragon 845 SoC പ്രോസസറുമാണ് ഉള്ളത് എന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW