Friday, April 19, 2019 Last Updated 51 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 08 Apr 2018 09.09 PM

40 വര്‍ഷത്തെ വൈദ്യസേവനം; ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് മലയാളി കന്യാസ്ത്രീക്ക്

uploads/news/2018/04/207283/sister.jpg

നാല്‍പ്പത് വര്‍ഷത്തെ വൈദ്യസേവനത്തിന് മലയാളി കന്യാസ്ത്രീക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം. ഝാന്‍സി റാണി വീര പുരസ്‌കാരം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്റ്റര്‍ക്ക് സമ്മാനിച്ചിരുന്നു. മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡ് നാല്‍പ്പത് വര്‍ഷം മുമ്പാണ് മൗ എന്ന കൊച്ചു ഗ്രാമത്തിലെത്തുന്നതും സാധാരണക്കാരുടെ ഗുരുതര രോഗങ്ങള്‍ക്ക് അഭയകേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു.

1977-ലാണ് മെഡിക്കല്‍ സിസ്‌റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്ന്യാസ സമൂഹം സിസ്റ്ററിനെ മൗവിലേക്ക് അയച്ചത്.
ഗ്രാമത്തിലെ ഫാത്തിമ ഡിസ്പെന്‍സറിയിലേക്ക് സിസ്റ്റര്‍ ഡോ. ജൂഡ് എത്തുമ്പോള്‍ കിടക്കകളുള്ള ഒരു ആശുപത്രി പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. നിരക്ഷരരാണ് അവിടെ ഉണ്ടായിരുന്നവില്‍ ഏറെയും ആളുകള്‍.

ആദ്യകാലത്ത് ഏറ്റവും ഗുരുതരമാകുന്ന സ്ഥിതിയിലെ ഗ്രാമീണര്‍ ആശുപത്രിയിലെത്തിയിരുന്നുള്ളൂവെന്ന് സിസ്റ്റര്‍ പറഞ്ഞു. 382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. 15 സിസേറിയന്‍ ശസ്ത്രക്രിയകള്‍ ചെയ്ത ദിവസുണ്ട്. ഇതുവരെ അമ്പതിനായിരത്തോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടാവുമെന്ന് സിസ്റ്റര്‍ പറഞ്ഞു.

മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ 2009-ല്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW