Sunday, July 14, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
സി.എം. ഷാജി
Sunday 08 Apr 2018 08.26 AM

ദളിത് ഹര്‍ത്താലിന് തൊട്ടുകൂടായ്മയെന്ന ആരോപണം; ഹര്‍ത്താലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങള്‍; ആശങ്കയില്‍ പോലീസ്

dalith harthal

ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന വിവിധ സംഘടനകളുടെ പ്രഖ്യാപനം സവര്‍ണമനോഭാവമാണെന്ന വിമര്‍ശനവുമാണെന്ന സമൂഹമാധ്യമങ്ങള്‍. ഹര്‍ത്താലിലും തൊട്ടുകൂടായ്മ എന്ന ഹാഷ് ടാഗുകളാണു ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും നിറയുന്നത്.

നിരവധിപേര്‍ ദളിത് ഹര്‍ത്താലിനു പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തിങ്കളാഴ്ചത്തേതു ഹര്‍ത്താല്‍ അല്ലെന്നും ദളിത് വിഭാഗങ്ങളുടെ അതിജീവന യുദ്ധമാണെന്നും ദളിത് ആക്ടിവിട്സുകളും ചൂണ്ടിക്കാട്ടുന്നു.

ഹര്‍ത്താല്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും സഹകരിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച ബസുകള്‍ നിരത്തിലിറക്കുമെന്നും സ്ഥാപനങ്ങള്‍ തുറക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ദളിത് സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഈ പ്രഖ്യാപനങ്ങള്‍ക്കു പിന്നിലെന്നും താഴ്ന്ന വിഭാഗത്തോടുള്ള തൊട്ടുകൂടായ്മ നിലനില്‍ക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കടലാസ് സംഘടനകള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലില്‍പോലും പഞ്ചപുഛമടക്കി നില്‍ക്കുന്നവര്‍ ദളിത് ഫെഡറേഷന്‍ എന്നു കേട്ടതോടെ ആക്രോശിക്കുകയാണെന്നും പലരും ഫെയ്സ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ത്താലിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രഖ്യാപനങ്ങളില്‍ പോലീസും ആശങ്കയിലാണ്.

സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം റൂറല്‍ എസ്.പിമാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Ads by Google
സി.എം. ഷാജി
Sunday 08 Apr 2018 08.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW