Thursday, September 13, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 08 Apr 2018 08.02 AM

ജീവന്‍ നഷ്ടപ്പെട്ടത് അറിയാതെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു; ഉല്ലാസ് മരിച്ചെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പ്രതിയും എത്തി; പിന്നീട് താലൂക്ക് ആശുപത്രിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

Marijuana

പാമ്പാടി: കഞ്ചാവു മാഫിയയുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട യുവാവുമായി സുഹൃത്തുക്കള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയതിനു പിന്നാലെ അരങ്ങേറിയതു നാടകീയ സംഭവങ്ങള്‍.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു െമെലാടിക്കരയില്‍ ആക്രമണത്തിന് ഇരയായ ഉല്ലാസിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്.

ഉല്ലാസിന്റെ ജീവന്‍ നഷ്ടമായിട്ടില്ലെന്നും ബോധരഹിതനാണെന്നുമുള്ള ധാരണയിലാണു സുഹൃത്തുക്കള്‍ ഉല്ലാസിന്റെ ശരീരം ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, പരിശോധനയില്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ക്കു വ്യക്തമായി.

എന്നാല്‍, ഇക്കാര്യമറിയാതെ പ്രതിയായ അജീഷും സുഹൃത്തുക്കളും പിന്നാലെ ആശുപത്രിയിലെത്തി. ഉല്ലാസ് മരിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് അജീഷെത്തിയത്. എന്നാല്‍, ഇയാള്‍ സ്ഥലത്തെത്തിയതോടെ ഉല്ലാസിന്റെ സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കുകയും അജീഷാണു കൊല നടത്തിയതെന്നും ആരോപിച്ച് ഇയാളെ െകെയേറ്റം ചെയ്യുകയും ചെയ്തു.

സംഘര്‍ഷം മറ്റൊരു ആക്രമണത്തിനു കാരണമാകുമെന്നു മനസിലാക്കിയ ഡ്യൂട്ടി ഡോക്ടര്‍ അജേഷിനെ തന്ത്രപൂര്‍വും അത്യാഹിത വിഭാഗത്തിലേക്കു മാറ്റി രക്ഷപ്പെടാതിരിക്കാനും ആക്രമണം ഏല്‍ക്കാതിരിക്കാനുമുള്ള സാഹചര്യം ഒരുക്കി.

പിന്നാലെ പാമ്പാടി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിന്നീട് പള്ളിക്കത്തോട് സ്‌റ്റേഷനു െകെമാറി.

അജേഷ് സ്ഥിരം കഞ്ചാവിന്റെ ഇടപാടുകള്‍ നടത്തിയിരുന്നതായി െമെലാടിക്കര നിവാസികള്‍ പറഞ്ഞു. പലപ്പോഴും ഇതിന്റെ പേരില്‍ സംഘര്‍ഷവുമുണ്ടായിട്ടുണ്ട്. അജേഷിന്റെ പിതാവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

കഞ്ചാവില്‍ മയങ്ങി െമെലാടിക്കര

പാമ്പാടി: കഞ്ചാവില്‍ മയങ്ങിയ െമെലാടിക്കരയില്‍ വിടാതെ പിടികൂടി ദുരൂഹ മരണങ്ങളും കൊലപാതകവും.നാളുകളായി െമെലാടിക്കര മേഖലയെ കഞ്ചാവു മാഫിയ പിടികൂടിയിരിക്കുകയാണ്. പ്രദേശവാസികളായ ചിലരെ കഞ്ചാവുമായി മറ്റിടങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്തതോടെയാണു െമെലാടിക്കരയുടെ കഞ്ചാവു ബന്ധം പുറംലോകമറിയുന്നത്.

മറ്റു ജോലിക്കെന്ന പേരില്‍ നാട്ടില്‍ നിന്നു പോകുകയും കൃത്യമായ ഇടവേളകളില്‍ വരികയും ചെയ്യുന്ന ചിലര്‍ കഞ്ചാവു മാഫിയയുടെ ഇടനിലക്കാരാണെന്നു നാട്ടുകാര്‍ പറയുന്നു.

ഇന്നലെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത അജേഷിനെതിരേ നാട്ടുകാര്‍ മുമ്പും പരാതിപ്പെട്ടിരുന്നു. ഇയാളും സുഹൃത്തുക്കളും പലപ്പോഴും പ്രദേശവാസികള്‍ക്കു ഭീഷണിയായിരുന്നതായും നാട്ടുകാര്‍ പറയുന്നു. നിരവധി യുവാക്കള്‍ ഇവിടെ കഞ്ചാവു മാഫിയയുടെ അടിമകളായുണ്ടെന്നും ഇക്കാര്യത്തില്‍ പള്ളിക്കത്തോട് പോലീസ് ആവശ്യമായ ജാഗ്രത കാണിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് ഇന്നലെ കൊലപാതകമുണ്ടായത്. ഒരു വര്‍ഷം മുമ്പു കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ യുവാവ് െമെലാടിക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ വീണു മരിച്ചിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം പള്ളിയില്‍ പെരുന്നാള്‍ കൂടാനെത്തിയ യുവാവിനെയാണു കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് ആരോപിച്ചു മാതാപിതാക്കള്‍ രംഗംത്തു വന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW