Saturday, September 22, 2018 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 07 Apr 2018 04.13 PM

ലക്ഷ്യത്തിലേക്കുള്ള വാതില്‍ തുറക്കുക

"സാധാരണ മനുഷ്യന്‍ നെഗറ്റീവായ ചോദ്യങ്ങള്‍ ജീവിതത്തില്‍ ചോദിച്ചുകൊണ്ടേയിരിക്കും. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? "
uploads/news/2018/04/206985/magiclife070418a.jpg

എന്‍.എല്‍.പി വ്യക്തികളെ മഹത്വത്തിലേക്ക് എത്തിക്കുന്ന ശാസ്ത്രശാഖയാണ്. മനുഷ്യന്‍ സാധാരണ രീതിയില്‍ അവന്റെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക സ്വാഭാവികമാണ്. എന്നാല്‍ എന്‍.എല്‍.പി ആവശ്യപ്പെടുക ലഭിക്കേണ്ട ഫലത്തിലേക്ക് ശ്രദ്ധ തിരിക്കുവാനാണ്.

പ്രശ്‌ന - ഫല അധിഷ്ഠിത ചട്ടക്കൂടുകള്‍


സാധാരണ മനുഷ്യന്‍ നെഗറ്റീവായ ചോദ്യങ്ങള്‍ ജീവിതത്തില്‍ ചോദിച്ചുകൊണ്ടേയിരിക്കും. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?

ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?
ഇത് എത്രകാലം എന്റെ ജീവിതത്തില്‍ സംഭവിക്കും?
തുടങ്ങിയ അനേകം ചോദ്യങ്ങള്‍ ഇത്തരക്കാര്‍ നിരന്തരം ചോദിക്കുന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ നിര്‍ബന്ധമായും 'ഔട്ട്കം ഫ്രെയി' മിന്റെ വക്താവായിരിക്കണം. അങ്ങനെ മാറുമ്പോള്‍ നിങ്ങള്‍ പ്രശ്‌നത്തിനു നേരെ ചോദിക്കുന്ന ചോദ്യങ്ങളും മാറും.

1. എനിക്ക് എങ്ങനെ ലക്ഷ്യം നേടാം?
2. ഞാന്‍ ആരുടെ സഹായം തേടണം?
3. എനിക്ക് വിജയം നേടുവാന്‍ ഇന്നുമുതല്‍ എന്തെല്ലാം ഞാന്‍ ചെയ്യണം?
തുടങ്ങിയ ചോദ്യങ്ങള്‍ വ്യക്തി ചോദിക്കണം. ഇത് വിജയത്തിലേക്ക് വ്യക്തിയെ കൈപിടിച്ചു നടത്തും.

തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം


എന്റെ ചട്ടക്കൂട് പ്രശ്‌നാധിഷ്ഠിതമാണോ? അതോ ഫലാധിഷ്ഠിതമാണോ എന്ന് തീരുമാനിക്കുക പ്രധാനമായും ആറുകാര്യങ്ങളാണ്. വ്യക്തിത്വം, മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, മനോഭാവം, ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവങ്ങള്‍, തീരുമാനം എടുക്കുന്ന രീതി എന്നിവയെ നാം റിയാലിറ്റി ഫില്‍ട്ടേഴ്‌സ് എന്നു വിളിക്കുന്നു.

ഒരു കാര്യം നാം പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുമ്പോള്‍ അത് മേല്‍ സൂചിപ്പിച്ചവയിലൂടെ അരിക്കപ്പെടുന്നു. ഇങ്ങനെ അരിക്കപ്പെട്ടതിനു ശേഷമാണ് അത് വ്യക്തികളുടെ ചിന്തകളെ, വാക്കുകളെ, പെരുമാറ്റത്തെ സ്വാധീനിക്കുക. റിയാലിറ്റി ഫില്‍ട്ടേഴ്‌സിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതിലൂടെ വ്യക്തിയുടെ ചട്ടക്കൂടിലും മാറ്റം വരുത്താം.

ജസ്റ്റിന്‍ തോമസ്
ട്രെയ്‌നര്‍ ആന്‍ഡ് കൗണ്‍സലര്‍,
എന്‍. എല്‍. പി മാസ്റ്റര്‍ പ്രാക്ടീഷണര്‍, പാലാ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW