Monday, June 24, 2019 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 07 Apr 2018 02.56 PM

അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ; താത്കാലിക ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുക്കും

uploads/news/2018/04/206983/modi.jpg

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി ഏറ്റെടുക്കുമെന്നും തല്‍ക്കാലത്തേക്ക് മറ്റ് മന്ത്രിമാരെയൊന്നും വകുപ്പ് ചുമതല ഏല്‍പ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് മാസത്തേക്ക് പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി ഏറ്റെടുക്കുന്നത്.

ധനകാര്യ വകുപ്പ് സെക്രട്ടറി ഹാസ്മുഖ് അദിയയാണ് ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും ദീര്‍ഘകാലമായി മോദിയുടെ വിശ്വസ്തനുമായ അദിയ, ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിവസവും മോഡിയുമായി ചര്‍ച്ച ചെയ്യും.
പൊതുതിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് തന്നെ സുപ്രധാന വകുപ്പായ ധനകാര്യം മറ്റ് മന്ത്രിമാരെ ആരെയും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ മോഡിക്ക് കഴിയില്ല. അതേസമയം ജെയ്റ്റ്‌ലി തന്നെ കൈകാര്യം ചെയ്തിരുന്ന കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ ചുമതല താല്‍ക്കാലികമായി മറ്റാര്‍ക്കെങ്കിലും നല്‍കും.

ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ ജെയ്റ്റ്‌ലി നിര്‍ബന്ധമായും മൂന്ന് മാസം അവധിയില്‍ പ്രവേശിക്കണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ സന്ദീപ് ഗുലെറിയ നിര്‍ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച ജെയ്റ്റ്‌ലിയെ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ വെള്ളമുള്ളതായും ഇത് വൃക്ക തകരാറിലായതിന്റെ പാര്‍ശ്വഫലമാണെന്നും ഡോക്ടര്‍ അറിയിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW