Wednesday, July 17, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 07 Apr 2018 03.04 PM

സ്വപ്നലോകത്തെ ആലിയാ ഭട്ട്

uploads/news/2018/04/206970/CiniINWAliyabhatt070418.jpg

ഒടുവില്‍ ആലിയാഭട്ടും ഒരു ബംഗ്ലാവ് വാങ്ങിക്കഴിഞ്ഞു. ഒട്ടും വൈകാതെ പാലുകച്ചി അതിനകത്തു താമസിക്കാനുള്ള പ്രാരംഭ പണിയിലാണ്. ജീവിതത്തില്‍ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ആലിയ ഓരോ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഒരു സ്വപ്നം പുതിയ വീടാണ്.

? സ്വപനം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി സമുദ്രതീരത്ത് നിങ്ങള്‍ വാങ്ങിയ ബംഗ്ലാവ് എങ്ങനെയുണ്ട്.


ഠ മനോഹരമാണ്. ബോംബെയിലെ ജൂഹു ഭാഗത്ത് അമേരിക്കന്‍ മോഡലിലാണ് ഈ ഭവനം നിര്‍മ്മിച്ചിട്ടുള്ളത്. എന്റെ സഹോദരിയോടൊപ്പം ഉടന്‍തന്നെ ഞാനവിടെ താമസിക്കാനൊരുങ്ങുകയാണ്. നഗരം വിട്ടുള്ള പ്രശാന്തമായ സമുദ്ര ഓരത്ത് സ്ഥിതിചെയ്യുന്ന ഈ ബംഗ്ലാവില്‍ താമസിക്കാന്‍ പോകുന്ന ആ ദിനം ഒരു സ്വര്‍ഗാരോഹണം പോലെ എന്റെ മനസിനെ ആഹ്‌ളാദിപ്പിക്കുകയാണ്.

? നിങ്ങളുടെ ആദ്യസ്വപ്നം ഏതായിരുന്നു.


ഠ എന്റെ ആദ്യ സ്വപ്നം തന്നെ സ്വന്തമായി ഒരു ഭവനം വേണമെന്നുള്ളതായിരുന്നു. അത് സാധിച്ചു. ഇനി ഏതാനും സ്വപ്നങ്ങള്‍കൂടിയുണ്ട്. അതിലൊന്ന് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുക എന്നതാണ്. അതുകഴിഞ്ഞാല്‍ ഇറ്റാലിയന്‍ ഭക്ഷണം പാകംചെയ്ത് പഠിക്കണമെന്നുള്ളതാണ്. അങ്ങനെ തല്‍ക്കാലം മൂന്ന് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു. ഞാനിപ്പോള്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നു.

? എന്തുകൊണ്ടാണ് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ ഇത്രകണ്ടു താല്പര്യം...


ഠ എന്തുകൊണ്ടാണെന്നറിയില്ല. ഷാരൂഖിനോടൊപ്പം അഭിനയിക്കുന്നത് അവാച്യമായ ഒരനുഭവം തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതരും. സ്വന്തം അഭിനയം കൂടാതെ ഒപ്പമുള്ളവരുടെ അഭിനയവും നന്നാകണമെന്ന നിര്‍ബന്ധബുദ്ധിക്കാരനുമാണ്. ഒരുപാട് കാര്യങ്ങളിലായി എനിക്ക് അദ്ദേഹത്തോട് ആരാധനയാണ്.

? ഷാരൂഖ് ഖാന്റെ ഭാര്യയോട് നിങ്ങള്‍ക്ക് അസൂയ ഉണ്ടെന്ന് വാര്‍ത്ത ഉണ്ടല്ലോ.


ഠ എന്തിന്? അവര്‍ മഹാഭാഗ്യവതിയല്ലേ. എനിക്ക് അസൂയ ഇല്ല. അതേസമയം അവരെക്കുറിച്ച് പതിനായിരക്കണക്കിന് പെണ്ണുങ്ങളാണ് ഇക്കാര്യത്തില്‍ അസൂയപ്പെടുന്നത്.

? 'ഡിയര്‍ സിന്ദഗി' പടത്തില്‍ നിങ്ങളെ ഷാരൂഖ് സംവിധാനം ചെയ്തുവെന്നു കേട്ടു.


ഠ തീര്‍ച്ചയായും ഒരു വലിയ രംഗത്തെക്കുറിച്ച് സംവിധായകന്‍ വിശദീകരിച്ചുപോയ ശേഷം ഷാരൂഖ് ഖാന്‍ അത് കൊച്ചുകൊച്ചു രംഗങ്ങളായി വിഭജിച്ച് നമുക്ക് മനസ്സിലാക്കിത്തരുകയുണ്ടായി. അത് ഉള്‍ക്കൊണ്ട് ശരിക്കും അഭിനയിക്കാന്‍ കഴിഞ്ഞു. ഒരു അധ്യാപകന്റെ ശിക്ഷണ വൈദഗ്ദ്ധ്യം അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ നമുക്ക് കഴിയും.

? നിങ്ങളുടെ സ്വപ്നം നിറവേറിക്കഴിഞഞാല്‍ അടുത്ത പരിപാടി


ഠ എന്റെ ഉറ്റസുഹൃത്തുക്കളെ ക്ഷണിക്കും. എനിക്ക് സന്തോഷം പങ്കുവയ്ക്കാനും സന്താപത്തെക്കുറിച്ച് പറയാനും പ്രത്യേകം സൗഹൃദ വലയമുണ്ട്. അപ്പോഴപ്പോഴുള്ള എന്റെ മനസ്സില്‍ തോന്നുന്നത് അവരോട് ഞാന്‍ പറയും. ചിലപ്പോള്‍ ഞാന്‍ കരയും. മറ്റു ചിലപ്പോള്‍ ആക്രോശിക്കും. ഇതൊന്നുമില്ലെങ്കില്‍ പിന്നെ ഞാന്‍ സന്തോഷിക്കുന്ന മുഹൂര്‍ത്തങ്ങളും ഉണ്ടാകാറുണ്ട്.
uploads/news/2018/04/206970/CiniINWAliyabhatt070418a.jpg

? ഷര്‍മ്മിളാ ടാഗോറിന്റെ ജീവചരിത്രം സിനിമയില്‍ നിങ്ങള്‍ അവരുടെ കഥാപാത്രമായി അഭിനയിക്കുന്നതായും അറിയുന്നല്ലോ.


ഠ ശരിയാണ്. ഞാനതില്‍ അഭിമാനംകൊള്ളുന്നു. ഷര്‍മ്മിളാ ടാഗോറിനെ ഞാന്‍ അടുത്തിടെ സിംഗപ്പൂരില്‍വച്ച് കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചു. ഇതെന്റെ യശഃസ് നിലനിര്‍ത്തുന്ന ഒരു സംരംഭമായിരിക്കും. ശര്‍മ്മിള ബോളിവുഡിലെ അവിസ്മരണീയയായ ഒരു കഥാനായികയാണ്.

? വാരാന്ത്യം നിങ്ങളെങ്ങനെ ചെലവഴിക്കുന്നു...


ഠ എനിക്ക് വല്ലപ്പോഴുമാണ് ഒഴിവ് വീണുകിട്ടുന്നത്. അങ്ങനെ കിട്ടുന്ന ഒഴിവ് ഒരു മഹോത്സവം പോലെ കൊണ്ടാടുന്നു. പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ എന്തു ചെയ്യണം, എവിടെ പോകണം പ്രഭാതഭക്ഷണവും മധ്യാഹ്്‌ന ഭക്ഷണവും കഴിക്കാന്‍ ഏതു റസ്‌റ്റോറന്റില്‍ പോകണം എന്നൊക്കെയുള്ള വെപ്രാളമാണ്.

? പൊതുസ്ഥലങ്ങളില്‍ പ്രേക്ഷകരെ എങ്ങനെ നേരിടുന്നു.


ഠ ഒരു നടിയായ ശേഷം എനിക്ക് നഷ്ടപ്പെട്ടത് സ്വാതന്ത്ര്യമാണ്. സാധാരണ പെണ്ണായി എന്റെ കുടുംബത്തോടൊപ്പം സഞ്ചരിച്ച് ആഹ്‌ളാദിച്ച സ്ഥലങ്ങളില്‍ ഇപ്പോഴെനിന്ന് പോകാന്‍ പറ്റില്ല. എന്നെപ്പോലുള്ള നടിമാരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത് നക്ഷത്ര ഹോട്ടലുകളാണ്. അവിടെ ഓരോന്നിനും പത്തിരട്ടി വില നല്‍കണം. എങ്കിലും സുരക്ഷിതവും സമാധാനവും കിട്ടണമെങ്കില്‍ അവിടെ പോകുന്നതാണ് നല്ലത്.

? പുതിയ വീട്ടില്‍ താമസമാക്കി കഴിഞ്ഞാല്‍ വീടുപണികള്‍ ഒക്കെ നിങ്ങള്‍ ചെയ്യേണ്ടതായി വരുമല്ലൊ.


ഠ തീര്‍ച്ചയായും എന്റെ മാതാപിതാക്കളില്ലാതെ ഞാനും എന്റെ സഹോദരിയും മാത്രമാണ് അവിടെയുണ്ടാവുക. ഇതുവരെ അമ്മ എനിക്കായി ചെയ്ത പണികളൊക്കെ ഞാന്‍ എനിക്കുവേണ്ടി ഒറ്റയ്ക്കു ചെയ്തു തീര്‍ക്കേണ്ടതായി വരും. ബാല്യകാലത്ത് അമ്മ എന്നോട് വീട് തൂക്കാന്‍ പറഞ്ഞിരുന്നു. ഭംഗിയായി തൂത്ത് വൃത്തിയാക്കിയാല്‍ പത്തുരൂപയാണ് പ്രതിഫലം. അങ്ങനെയാണ് വീടുപണികള്‍ പഠിച്ചത്. എല്ലാപേരുടെയും തുണികള്‍ വാഷ് ചെയ്തു കൊടുത്താല്‍ 20 രൂപയും, അലമാരി ക്ലീന്‍ ചെയ്യുന്നതിന് 50 രൂപയും കൂലി കിട്ടിയിരുന്നു. ഇങ്ങനെ സ്വന്തം വീട്ടില്‍ കൂലിവേല ചെയ്ത അനുഭവം എനിക്ക് ഇനി ഏറെ പ്രയോജനം ചെയ്യും.

? നടന്‍ അനുപം ഖേര്‍ അദ്ദേഹത്തിനായി നിര്‍മ്മിച്ച വീട് നിങ്ങള്‍ക്ക് തന്നതായും അപ്പോള്‍ അനുപം കരഞ്ഞതായും പറയുന്നല്ലോ.


ഠ എന്റെ അച്ഛന്‍ അദ്ദേഹത്തെ സിനിമാരംഗത്ത് പരിചയപ്പെടുത്തുകയുണ്ടായി. ആ നന്ദി എപ്പോഴും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് ഈ വീട് അദ്ദേഹം സന്തോഷപൂര്‍വം തരുകയാണുണ്ടായത്.

ഒരിക്കലും അദ്ദേഹം ലാഭം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പക്കല്‍ താക്കോല്‍ തന്ന ശേഷം 'എന്തും സംഭവിക്കാം. എന്തു സംഭവിക്കുന്നുവോ അത് നന്നായിരിക്കും' ഇങ്ങനെ പറഞ്ഞ് അദ്ദേഹം വികാരനിര്‍ഭരനായി. എന്റച്ഛന്‍ അദ്ദേഹത്തെ കെട്ടിപ്പുണര്‍ന്ന് സാന്ത്വനിപ്പിച്ചു. അതൊരു മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു.

? അടുത്ത സ്വപ്നം എന്നാവും നിറവേറ്റുക.


ഠ അടുത്ത സ്വപ്നം നിറവേറ്റാന്‍ ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അവിടെ കുറെനാള്‍ തങ്ങി ഇറ്റലിയിലെ ഭക്ഷണം രുചിക്കണം. തുടര്‍ന്ന് പാചകവും പഠിക്കണം. തുടര്‍ന്ന് കൂടുതല്‍ സ്വപ്നങ്ങള്‍ ഒന്നൊന്നായി യാഥാര്‍ത്ഥ്യമാക്കണം.

-സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW