കോമുസണ്‍സ് വെറുമൊരു പേരില്‍ മാത്രമൊതുങ്ങുന്ന പ്രസ്ഥാനമല്ല. കലയും സേവനവും ഒരുപോലെ കൈകോര്‍ക്കുന്ന വലിയൊരു വിജയം തന്നെയാണ്.
കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം കലാകാരന്മ്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്ര/ഫോട്ടോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുകയാണ് കോമുസണ്‍സ് എന്ന പ്രസ്ഥാനം.
കോമുസണ്സിന്റെ ഡയറക്ടറായ ആസിഫ് അലി കോമു ഒരു ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയാണ്. കലാ രംഗത്തോടുള്ള അഗാധമായ സ്നേഹമാണ് ആസിഫ് അലിയെ ഒരു മികച്ച സംഘാടകനും മനുഷ്യസ്നേഹിയുമാക്കിത്തീര്ത്തത്. കേരളത്തിലുടനീളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുന്ന ആസിഫ് അലി കോമുവിനെക്കുറിച്ച്...
പിന്നീട് ഡെല്‍മ എന്ന പേരിലൊരു പരസ്യകമ്പനി തുടങ്ങി. അതിന്റെ ഭാഗമായിട്ടാണ് 1994ല്‍ യു. എ. ഇ യില്‍ ആദ്യമായി ഒരു രാജ്യാന്തര ചിത്രപ്രദര്‍ശനം നടത്തുന്നത്. ആദ്യമായാണ് ആ നാട്ടില്‍ അത്തരമൊരു എക്സിബിഷന്.
എപ്പോഴും ക്രീയേറ്റീവായിരിക്കാന് ഇഷ്ടപ്പെടുന്ന ഞാന്‍ ഇന്നും പ്രദര്‍ശനങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. കൊച്ചി ഒബ്റോണ്‍ മാളില്‍ ഈയിടെ നടന്നത് എന്റെ നൂറാമത്തെ പ്രദര്‍ശനമാണ്. ചിത്ര ചന്ത എന്നപേരില്‍. പ്രശസ്തരും അപ്രശസ്തരുമായ 100 കലാകാരന്മാരാണ് ചിത്ര ചന്തയില്‍ പങ്കെടുത്തത്.
പ്രദര്‍ശനങ്ങള്‍ നടത്താന്‍ ഒരു കാരണമുണ്ട്. നമ്മുടെ നാട്ടിലെ കലാകാരന്മാര്ക്ക് അവരുടെ കലാപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ കുറവാണ്. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. അങ്ങനെയുള്ളവര്‍ക്ക് സ്വന്തം കഴിവുകള്‍ തുറന്നുകാട്ടാനുള്ള വേദികൂടിയാണ് ഞങ്ങള്‍ ഒരുക്കുന്നത്.
കോമുസണ്സിന്റെ രാജ്യാന്തര ചിത്രപ്രദര്‍ശനങ്ങള്‍ ധാരാളം അവസരങ്ങളാണ് സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നത്. അതാണ് ഞങ്ങളുടെ ലക്ഷ്യവും.
നടി ഷീലയേയും വ്യവസായ പ്രമുഖ ഷീല കൊച്ചൗസേപ്പിനേയും ഉള്‍പ്പെടുത്തി നടത്തിയ ഷീല ടു ഷീല ചിത്രപ്രദര്‍ശനം, സിന്ധു ലോഹിതദാസ്, ഫൗസിയ, മേനക തുടങ്ങി സാമൂഹിക രാഷ്ര്ടീയ സിനിമാ രംഗത്തുള്ള സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി ധാരാളം ചിത്രപ്രദര്‍ശനങ്ങള്‍ ഞങ്ങള്‍ നടത്തി. ആലുവയില്‍ എനിക്ക് സ്വന്തമായി ഒരു ആര്‍ട്ട് ഗ്യാലറിയുണ്ട്്.
(ആസിഫ് അലി ഒരു സംഘാടകന്‍ മാത്രമല്ല. സിനിമാ പ്രവര്‍ത്തകനുമാണ്. സിനിമാ ഓഡിഷനുകള്‍, ടി. വി പ്രമോഷന് പ്രോഗ്രാമുകള്‍, സിനിമയുടെ പ്രമോഷനുവേണ്ടി നടത്തുന്ന ടോക്ക് ഷോകള്‍ അങ്ങനെയുള്ള പല പ്രവര്‍ത്തനങ്ങളിലും ഭാഗമാണ്)
അതുപോലെ ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍, നോക്കാനും സംരക്ഷിക്കാനും ആരോരുമില്ലാത്ത പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍ ഇവര്‍ക്കെല്ലാം ആശ്വാസം പകരാന്‍ കഴിയുന്നുവെന്ന പുണ്യം ദൈവം നല്‍കിയിട്ടുണ്ട്.
വെല്‍ഫെയര്‍ അസോസിയേഷന് ട്രസ്റ്റെന്നാണ് ഞങ്ങളുടെ സംഘടനയുടെ പേര്. ആലുവയിലാണത്. 1991 ലാണ് ട്രസ്റ്റ് രൂപംകൊള്ളുന്നത്.
തുച്ഛമായ വ്യക്തിഗത സംഭാവനകളാണ് ഏക ആശ്രയമായി ഉണ്ടായിരുന്നത്. പിന്നീട് ചിലര്‍ അവരുടെ സ്ഥലവും കെട്ടിടവും വരുമാനത്തിന്റെ നല്ലൊരുഭാഗവും അസ്സോസിയേഷന്റെ സേവനപ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ട് സംഭാവന ചെയ്യാന്‍ മുന്നോട്ടു വരികയായിരുന്നു.
അങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ വിപുലമാകുന്നത്. അതുപോലെതന്നെ ചിത്ര പ്രദര്ശനങ്ങളില്നിന്നു ലഭിക്കുന്ന വരുമാനവും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ വിനിയോഗിക്കുന്നുണ്ട്.