Monday, November 05, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 06 Apr 2018 02.25 PM

തരംഗമായി വെള്ളിത്തിളക്കം

uploads/news/2018/04/206667/weeklyFASHION060418.jpg

അയല്‍പക്കത്തു വന്ന പുതിയ താമസക്കാരെ പരിചയപ്പെടാന്‍ ചെന്നതാണു സതി.

കോളേജ് അധ്യാപികയായ യമുനയെയും മകള്‍ നിളയെയും കണ്ട് അവള്‍ അമ്പരന്നു. വിശേഷങ്ങള്‍ ഒട്ടുമുക്കാലും ചോദിച്ചറിഞ്ഞിട്ട് സതി സ്വന്തം വീട്ടില്‍ വന്ന് മകള്‍ സ്വാതിയോടു പറഞ്ഞു:

'' കഷ്ടം! കോളേജ് അധ്യാപികയാണെന്നു പറഞ്ഞിട്ടെന്താ കാര്യം... കഴുത്തിലിടാന്‍ നല്ലയൊരു മാലപോലുമില്ല. കറുത്ത ചരടില്‍ വെള്ളിക്കളറിലുള്ള എന്തോ ലോക്കറ്റ്... അവരുടെ മോളും അങ്ങനെതന്നെ. വളകള്‍ക്കും കമ്മലുകള്‍ക്കുമെല്ലാം വെള്ളിനിറം. സ്വര്‍ണത്തിന്റെ ഒരു തരിപോലുമില്ലെന്നു തോന്നുന്നു...''

സതിയുടെ വര്‍ത്തമാനം കേട്ട് സ്വാതി പൊട്ടിച്ചിരിച്ചു :

''എന്റമ്മേ, വെള്ളിനിറത്തിലുള്ള ആഭരണങ്ങള്‍ അണിയുന്നതാ ഇപ്പോഴത്തെ ട്രെന്‍ഡ്. വിവിധ നിറങ്ങളിലുള്ള ചരടുകളില്‍ ത്രെഡ് വര്‍ക്കോടുകൂടിയും അല്ലാതെയും സില്‍വര്‍ കളര്‍ പെന്‍ഡന്റുകള്‍ കോര്‍ത്തണിയാം. ഏതു വസ്ത്രത്തിനൊപ്പവും ഈ മാല ഉപയോഗിക്കാം എന്നതുകൊണ്ട് എല്ലാവരും ഇതിഷ്ടപ്പെടുന്നു.

സില്‍വര്‍ കളര്‍ വളകളും കമ്മലുകളുമാ ഇപ്പോള്‍ ഫാഷന്‍ ലോകം അടക്കിവാഴുന്നത്. അല്ലാതെ അവര്‍ക്ക് സ്വര്‍ണം ഇല്ലാത്തതുകൊണ്ടല്ല.''
പിറ്റേന്നു മുതല്‍ സതിയും മാറിവരുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

Ads by Google
Ads by Google
Loading...
TRENDING NOW