Friday, April 06, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 06 Apr 2018 01.47 PM

സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട ഗായകന്റെ ചാറ്റുകള്‍ പുറത്തുവിട്ട് നടി

SRI REDDY

ചലച്ചിത്ര രംഗത്തെ കാസ്റ്റിംങ് കൗച്ചിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്ക് പിന്നലെ മറ്റൊരു ആരോപണവും പുറത്തുവരികയാണ്. ശ്രീ റെഡ്ഡി തന്നെയാണ് ഇതും പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രസസ്തനായ ഗായകന്‍ ശ്രീറാമാണ് ഇത്തവണ നടിയുടെ ഇരയായിരിക്കുന്നത്. പണ്ട് ശ്രീറാം അയച്ച വാട്‌സാപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ താരം പുറത്തുവിട്ടിരിക്കുന്നത്. തന്നോട് ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയക്കുവാനാണ് ആവശ്യപ്പെടുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് നടി പുറത്തു വിട്ടിരിക്കുന്നത്.

'നമ്മുടെ ഇന്ത്യന്‍ ഐഡോള്‍ താരത്തിന്റെ ചാറ്റ് നോക്കു.. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോനുന്നു ശ്രീറാം.. നിങ്ങളുടെ പേരില്‍ നിന്നും റാം എന്നുള്ളത് എടുത്തുകളയു. അത് നിങ്ങള്‍ക്ക് ഒരിക്കലും ചേരുന്നില്ല.' ചാറ്റ് പുറത്തുവിട്ടശേഷം നടി ഫെയ്‌സ്ബുക്കില്‍ കുറിച്ച് വാക്കുകളാണിത്.

ഗായകന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഇത് പുറത്തുവിടുന്നത് എന്ന് ശ്രീ റെഡ്ഡി പറഞ്ഞു.

SRI REDDY

SRI REDDY

SRI REDDY

SRI REDDY

നേരത്തെ സമാനരീതിയില്‍ തെലുങ്ക് സൂപ്പര്‍ഹിറ്റ് സംവിധായകനെതിരെ നടി രംഗത്ത് വന്നിരുന്നു. ഹാപ്പി ഡെയ്‌സ് ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമ്മൂലയുടെ പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ വിമര്‍ശനം.

Ads by Google
Friday 06 Apr 2018 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW