Friday, April 06, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 06 Apr 2018 01.34 PM

കൊല്ലപ്പെട്ട രാജേഷുമായി ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു; കൊല്ലിച്ചത് താനോ സത്താറോ അല്ല; മൂന്നാമനിലേയ്ക്ക് വിരല്‍ ചൂണ്ടി നൃത്താധ്യാപികയുടെ വെളിപ്പെടുത്തല്‍

രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണെന്നും യുവതി തുറന്നു പറയുന്നു. എന്നാല്‍, രാജേഷ് ഒരു ഫാമിലി മാനായിരുന്നു. അത് തന്നെയാണ് അയാളോടുള്ള ബഹുമാനത്തിന് കാരണവും. അച്ഛനെയും അമ്മയെയും ഭാര്യയെയും ഉപക്ഷേിച്ച് രാജേഷ് വരില്ലായിരുന്നു.
uploads/news/2018/04/206658/rajesh.jpg

ദോഹ : റോഡിയോ ജോക്കി ആയിരുന്ന രാജേഷിന്റെ കൊലയില്‍ വെളിപ്പെടുത്തലുകളുമായി നൃത്താധ്യാപിക രംഗത്ത്. തന്റെ മുന്‍ ഭര്‍ത്താവാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് ഖത്തറിലെ എഫ്.എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ നൃത്താധ്യാപിക പറഞ്ഞു. ക്വട്ടേഷനു പിന്നില്‍ താനാണെന്ന ആരോപണങ്ങളും യുവതി നിഷേധിച്ചു. കഴിഞ്ഞ ദിവസം സത്താറും പ്രതികരണവുമായി റേഡിയോയില്‍ എത്തിയിരുന്നു.

കടബാധ്യതയുള്ള സത്താറിന് ക്വട്ടേഷന്‍ കൊടുക്കാനാകില്ലെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് സംശയമുന നൃത്താധ്യാപികയായ യുവതിയിലേയ്ക്ക് നീണ്ടിരുന്നു. സത്താറിന്റെ ജിമ്മിലെ ജീവനക്കാരിയായ സാലിഹാണ് കേരളത്തിലെത്തി കൊലപാതകം ആസൂത്രണം ചെയ്തത്. സാലിഹിനെ യുവതിയ്ക്കും പരിചയമുണ്ട്. ഇതായിരുന്നു സംശയത്തിനു പിന്നില്‍. ഈ സാഹചര്യത്തിലാണ് തുറന്നു പറച്ചിലുമായി യുവതി രംഗത്തെത്തിയത്. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചു.

രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണെന്നും യുവതി തുറന്നു പറയുന്നു. എന്നാല്‍, രാജേഷ് ഒരു ഫാമിലി മാനായിരുന്നു. അത് തന്നെയാണ് അയാളോടുള്ള ബഹുമാനത്തിന് കാരണവും. അച്ഛനെയും അമ്മയെയും ഭാര്യയെയും ഉപക്ഷേിച്ച് രാജേഷ് വരില്ലായിരുന്നു.

രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അവിഹിതം എന്ന് പറയാം. തനിക്ക് രണ്ട് കുട്ടികളുണ്ട്. കല്യാണം കഴിഞ്ഞ മനുഷ്യന്‍. സ്വാഭാവികമായും ഫ്രണ്ട് ഷിപ്പ് ആണെങ്കില്‍ പോലും അതിനെ അവിഹതിമായി വളച്ചൊടിക്കും. അതില്‍ പലരും വിജയിച്ചിട്ടുണ്ടെന്നും നൃത്താധ്യാപിക പറയുന്നു. ഭാര്യയും ഭര്‍ത്താവുമായി കഴിയുന്ന തരത്തില്‍ ഒരു ബന്ധം താനും രാജേഷുമായി ഉണ്ടായിരുന്നില്ല. എന്നാല്‍, സത്താറിന് ചില സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് അയാള്‍ പോലീസിനെ സമീപിച്ചു. രാജേഷിന്റെ സ്ഥാപനത്തില്‍ പോയി ബഹളമുണ്ടാക്കി. രാജേഷിന്റെ ജോലി പോയി.

സത്താര്‍ എന്നെ ഉപേക്ഷിച്ചു. എന്റെ വീട്ടുകാരും കൈവിട്ടു. എന്റെ അമ്മ പോലും പിണങ്ങി. ഇനി മേലാല്‍ വിളിക്കരുത് എന്നു പോലും അച്ഛനും അമ്മയും പറഞ്ഞു. അങ്ങനെ താന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്. അപ്പോഴും എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നുവെന്നും യുവതി പറയുന്നു.

രാജേഷിന് നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയും ഉണ്ട്. അതുകൊണ്ടു തന്നെ നാട്ടില്‍ പോയി പരിപാടി നടത്തിയാല്‍ കിട്ടുന്ന ആയിരം രൂപ കൊണ്ട് ആ കുടുംബം എങ്ങനെ കഴിയും. ഇത് കണക്കിലെടുത്ത് എട്ടുമാസമായി രാജേഷിന് പണം നല്‍കി വന്നിരുന്നു. പതിനായിരം രൂപ വരെ പ്രതിമാസം കൊടുത്തിട്ടുണ്ട്. എന്നാല്‍, ഇത് രാജേഷിന്റെ ഭാര്യ രോഹിണിക്ക് അറിയില്ല. സഹോദരിമാര്‍ക്ക് അറിയാം. ഇതിനിടെ, ഭാര്യ ഗര്‍ഭിണിയാണെന്ന വിവരവും രാജേഷ് തന്നെയാണ് എന്നെ അറിയിച്ചത്. എന്നാല്‍, ചെന്നൈയില്‍ രാജേഷിന് ജോലി വാങ്ങിക്കൊടുത്തത് താനല്ലെന്നും അതിനുള്ള പ്രാപ്തി തനിക്കില്ലെന്നും നൃത്താധ്യാപിക അഭിമുഖത്തില്‍ പറയുന്നു.

ഇതിനിടെ, കൊലപാതക ഗൂഢാലോചനയില്‍ നേരിട്ട് പങ്കുള്ളതായി സംശയിക്കുന്ന ബി. സനു (33)വാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ അറസ്റ്റിലായത്. ഇയാള്‍ക്ക് കേസില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലയാളി സംഘം കൊലനടത്തി ബംഗലൂരുവിലേക്ക് രക്ഷപ്പെട്ട വാഹനം കായംകുളത്ത് എത്തിച്ച ബിടെക് ബിരുദധാരികളായ ഓച്ചിറ മേമന കട്ടച്ചിറവീട്ടില്‍ യാസിം അബുബക്കര്‍ (25), അജന്താജങ്ഷന്‍ സ്വദേശി നിഖില്‍ (21) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

അതേസമയം,ഖത്തറിലുള്ള ആരേയും പിടികൂടിയില്ല. ഇതിനായി പൊലീസ് ഖത്തറിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഇതിനിടെയാണ് നൃത്താധ്യാപികയുടെ വെളിപ്പെടുത്തലെത്തുന്നത്.

Ads by Google
Friday 06 Apr 2018 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW