Monday, November 19, 2018 Last Updated 53 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 06 Apr 2018 11.32 AM

ആരോഗ്യത്തില്‍ ആശങ്കവേണ്ട; വീട്ടിലിരുന്ന് ജോലി ചെയ്യുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജെയ്റ്റ്‌ലി വൃക്ക രോഗത്തിന്റെ പിടിയിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയയ്ക്ക വിധേയമാക്കുമെന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Arun Jaitley

ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വൃക്ക രോഗത്തിന് ചികിത്സയലിലാണെന്നും അണുബാധ സാധ്യതയുള്ളതിനാല്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയാണെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. തുടര്‍ ചികിത്സയെ കുറിച്ച് തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിശ്ചയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജെയ്റ്റ്‌ലി വൃക്ക രോഗത്തിന്റെ പിടിയിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയയ്ക്ക വിധേയമാക്കുമെന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അണുബാധ ഭീഷണിമൂലം ജെയ്റ്റലി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. തിങ്കളാഴ്ച മുതല്‍ സഭാ സമ്മേളനത്തിലും പങ്കെടുക്കുന്നില്ല.

ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വീട്ടിലെത്തിയാണ് ജെയ്റ്റ്‌ലിലെ പരിശോധിക്കുന്നത്. എയിംസിലോ സിംഗപ്പൂരിലോ ശസ്ത്രക്രിയ നടത്തിയേക്കും. ആരോഗ്യകാരണങ്ങളാല്‍ അടുത്തയാഴ്ച നിശ്ചയിച്ചിരുന്ന ലണ്ടന്‍ യാത്രയും മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അര്‍ജന്റീനയില്‍ നടന്ന 20 രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ യോഗത്തിലും പങ്കെടുത്തിരുന്നില്ല.

Ads by Google
Ads by Google
Loading...
TRENDING NOW