Friday, April 06, 2018 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 06 Apr 2018 11.01 AM

ശിവകാര്‍ത്തികേയന്റെ വില്ലനാകാന്‍ തയ്യാറായി വിക്രം?

Vikram

കുറച്ച് ചിത്രങ്ങളിലൂടെ തമിഴ് ചലച്ചിത്രലോകത്ത് ശ്രദ്ധേയമായ പേരെടുത്ത നടനാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുവാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ് ചിയാന്‍ വിക്രം.

ശിവകാര്‍ത്തികേയന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിക്രം തന്റെ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞത്.

പിന്നീട്, വീണ്ടും അദ്ദേഹത്തെ കണ്ടപ്പോള്‍ അന്ന് തമാശയായി താങ്കള്‍ പറഞ്ഞതല്ലെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഞെട്ടിച്ചു. താന്‍ ശരിക്കും പറഞ്ഞതാണെന്നും മറന്നിട്ടില്ലെന്നും എന്നും ശിവയുടെ ചിത്രത്തില്‍ നായക വേഷം തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിതായും ശിവ പറഞ്ഞു. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads by Google
Ads by Google
TRENDING NOW